ETV Bharat / state

കൊവിഡ് : കുട്ടികളുടെ ചികിത്സയ്ക്കുള്ള മാര്‍ഗരേഖ പുറത്ത്

author img

By

Published : Jun 3, 2021, 8:32 PM IST

നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവ്യര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ.

The Department of Health has released a surge plan and guidelines to protect children  surge plan  Department of Health  കൊവിഡ്  സര്‍ജ് പ്ലാൻ  ആരോഗ്യ വകുപ്പ്  കൊവിഡ് ചികിത്സ  ഓക്സിജന്‍  എച്ച്.ഡി.യു  ജനറല്‍ ആശുപത്രി  മെഡിക്കല്‍ കോളജ്  ഗര്‍ഭസ്ഥ ശിശു  എന്‍ 95 മാസ്‌ക്  N 95  വാക്സിന്‍
കൊവിഡ്; കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാനും, മാര്‍ഗരേഖ രേഖയും പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : കൊവിഡ് നവജാത ശിശുക്കളെയും കുട്ടികളെയും ബാധിച്ചാല്‍ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. ഇതിനായി സര്‍ജ് പ്ലാനും ചികിത്സ മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കി. കുട്ടികളില്‍ ഉണ്ടാകുന്ന കൊവിഡും, രോഗാനന്തര പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സാരീതികളാണ് വിശദമാക്കുന്നത്.

കുട്ടികളുടെ ചികിത്സ മുന്നായി തിരിച്ച്

സംസ്ഥാനത്തെ സംബന്ധിച്ച് സ്‌കൂള്‍ തുറക്കുന്ന സാഹചര്യമുണ്ടായാലും കുട്ടികളില്‍ രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സയ്ക്കായി സര്‍ജ് പ്ലാനും ചികിത്സ മാര്‍ഗരേഖയും തയ്യാറാക്കിയത്. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്.

കൊവിഡ് ബാധിച്ചാല്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും നേരിയ രീതിയില്‍ രോഗം വരാനാണ് സാധ്യത. നേരിയ രോഗലക്ഷണമുള്ള കുട്ടികളെ വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. കൂടുതല്‍ രോഗലക്ഷണമുള്ള കുട്ടികളെ രോഗത്തിന്‍റെ തീവ്രതയനുസരിച്ച് താലൂക്ക്, ജില്ല, ജനറല്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നു. ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിക്കേണ്ടത്.

മിതമായ രോഗലക്ഷണമുള്ളവരെ എച്ച്.ഡി.യു സൗകര്യവും ഓക്സിജന്‍ നല്‍കാന്‍ സൗകര്യവുമുള്ള ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഗുരുതര രോഗലക്ഷണമുള്ളവരെ ടെറിഷ്യറി കെയര്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നതാണ്. ഇത്തരം കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ആശുപത്രികളിലൊരുക്കിയിട്ടുണ്ട്.

ALSO READ: കൊവിഡ്; സംസ്ഥാനത്ത് ശനിയാഴ്‌ച മുതല്‍ അധിക നിയന്ത്രണങ്ങള്‍

കൊവിഡ് 10 ശതമാനത്തിൽ താഴെ കുട്ടികളിൽ

രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കും. അപൂര്‍വം ചില കുട്ടികളില്‍ കാണുന്ന കൊവിഡാനന്തര പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യവും ചികിത്സ മാര്‍ഗരേഖയും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ഈ കുട്ടികളുടെ തുടര്‍ പരിചരണത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് അമ്മയില്‍ നിന്നും രോഗം പകരുമെന്നതിന് തെളിവില്ല. മുലപ്പാലില്‍ നിന്ന് രോഗം പകരുന്നതിനും തെളിവില്ല. അതിനാല്‍ തന്നെ മുലപ്പാല്‍ നല്‍കാവുന്നതാണ്.

അമ്മയില്‍ നിന്നും വായുവിലൂടെ മാത്രമേ കുട്ടിക്ക് രോഗം പകരാന്‍ സാധ്യതയുള്ളൂ. അതിനാല്‍ പാലൂട്ടുന്ന സമയത്ത് അമ്മ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. കൈകള്‍ സോപ്പുയോഗിച്ച് ഫലപ്രദമായി കഴുകിയ ശേഷം മാത്രമേ പാലൂട്ടാവൂ എന്നും മാർഗരേഖയിൽ പറയുന്നു.കൊവിഡിന്‍റെ ഒന്നും രണ്ടും തരംഗങ്ങൾ കുട്ടികളെ വലുതായി ബാധിച്ചിരുന്നില്ല. 10 ശതമാനത്തില്‍ താഴെ മാത്രം കുട്ടികൾക്കാണ് രണ്ട് തരംഗത്തിലും കൊവിഡ് ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാന്‍ സാധ്യത കുറവാണെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിയാത്തതും പ്രതിസന്ധിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.