തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്നും നിർദേശമുണ്ട്. ചെറിയ വീഴ്‌ചകൾ പോലും സമൂഹ വ്യാപനമെന്ന ദുരന്തത്തിന് വഴിവെക്കും. സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന ജില്ലകളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാം. സമരങ്ങളിൽ നിയന്ത്രണം വേണമെന്നും മന്ത്രിസഭ നിർദേശിച്ചു. സാമൂഹിക അകലം പാലിച്ച് സമരങ്ങൾ സംഘടിപ്പിക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം അഭ്യർഥിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം - കേരളത്തിൽ കൊവിഡ് നിയന്ത്രണ നിയമങ്ങൾ
സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന ജില്ലകളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നിർദേശമുണ്ട്
![കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം kerala covid kerala covid protool kerala cabinet meet കേരളത്തിൽ കൊവിഡ് കേരളത്തിൽ കൊവിഡ് നിയന്ത്രണ നിയമങ്ങൾ മന്ത്രിസഭാ യോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7748479-423-7748479-1592984581532.jpg?imwidth=3840)