ETV Bharat / state

കൊവിഡ് പ്രതിരോധം ; കൂടുതല്‍ വൊളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി - pinarayi news

തീരദേശങ്ങളിൽ കൊവിഡ് 19 പ്രതിരോധത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വാര്‍ത്ത  കൊവിഡ് 19 വാര്‍ത്ത  pinarayi news  covid 19 news
പിണറായി
author img

By

Published : Jul 13, 2020, 7:30 PM IST

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന് കൂടുതൽ വൊളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വൊളണ്ടിയർമാർക്ക് മടുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ വൊളണ്ടിയർമാർ ആവശ്യമായ ഘട്ടമാണ്. ജനകീയ പ്രതിരോധം ശക്തമാക്കണം. എന്നാൽ ചിലർ മഹാമാരിയെ വേണ്ട രീതിയിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗമുക്തരായവരിൽ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി ഉപയോഗിക്കും. തീരദേശങ്ങളിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കും. രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തുള്ളത്. സമ്പർക്കരോഗബാധ കണ്ടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.