തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുമായി സംസാരിക്കും. കൊവിഡിനെ തടയാൻ തദ്ദേശ സ്ഥാപന തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ചർച്ച. കൊവിഡിനെ നേരിടാൻ ഒരുമിച്ച് പോരാടാം എന്ന സന്ദേശം നൽകുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ധർണയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും കൂടികാഴ്ച്ചക്ക് ഉണ്ട്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുമായി ചർച്ച നടത്തും - മുഖ്യമന്ത്രി
കൊവിഡിനെ നേരിടാൻ ഒരുമിച്ച് പോരാടാം എന്ന സന്ദേശം നൽകുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കുന്നത്.