തിരുവനന്തപുരം : കഴിഞ്ഞ ദിവസം വർക്കല ഇടവ കാപ്പിലിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇടവ വെറ്റകട കടപ്പുറത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്.
കല്ലമ്പലം മാവിന്മൂട് സ്വദേശി വിഷ്‌ണു(19)വിന്‍റെ മൃതദേഹമാണ് കരയ്ക്ക് അടിഞ്ഞത്. ആറ്റിങ്ങൽ ഐടിഐ വിദ്യാർഥിയാണ് വിഷ്‌ണു.
Also Read: ഇന്ധനവില വീണ്ടും കൂട്ടി ; തിരുവനന്തപുരം നഗരത്തിലും സെഞ്ച്വറി അടിച്ച് ഡീസല്‍
കാണാതായ ആരോമലിന്‍റെ മൃതദേഹത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. അയിരൂർ പൊലീസ്, പരവൂർ ഫയർ ഫോഴ്‌സ്, മറൈൻ എൻഫോഴ്‌സ്‌മെന്‍റ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. വിഷ്‌ണുവിന്‍റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.