തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം ദീര്‍ഘ നേരത്തെ തെരച്ചിലിനെടുവില്‍ കണ്ടുകിട്ടി. അമ്പൂരി സ്വദേശി ജോബി ജോർജിന്‍റെ മൃതദേഹമാണ് ഫയര്‍ഫോഴ്സിന്‍റെയും ക്യൂബ സംഘത്തിന്‍റെയും തെരച്ചിലിനൊടുവില്‍ കണ്ടെടുത്തത്.
ALSO READ: പെട്രോള്‍ ബോംബ് ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപരോധം
ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടവിൽ കുളിക്കാൻ എത്തിയതായിരുന്നു ജോബി. തുടര്‍ന്ന് കാണാതാവുകയായിരുന്നു. രാത്രി വൈകിയും തെരച്ചില്‍ നടന്നെങ്കിലും മഴ പെയ്തതും വേണ്ടത്ര വെളിച്ചമില്ലാത്തതും കാരണം തെരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു.
ഇന്ന് രാവിലെ നെയ്യാര്‍ ഡാമില്‍ നിന്നും ഫയര്‍ഫോഴ്സും തിരുവനന്തപുരത്തു നിന്നും ക്യൂബ സംഘവും സ്ഥലത്തെത്തി തെരച്ചില്‍ പുനരാരംഭിയ്ക്കുകയായിരുന്നു. തുടര്‍ന്ന്, വൈകിട്ടാണ് മൃതദഹം കണ്ടെടുത്തത്. നെയ്യാര്‍ ഡാം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . സംസ്കാരം നാളെ നടക്കും.