തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ബൂത്ത്തല ഭാരവാഹി തിരഞ്ഞെടുപ്പുകളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ആര്‍.എസ്.എസിന്റെ കര്‍ശന നിയന്ത്രണത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.
ഈ മാസം മുപ്പതിനകം തന്നെ ബൂത്ത്‌തല തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒക്‌ടോബര്‍ പതിനൊന്നു മുതല്‍ മുപ്പതു വരെ മണ്ഡലങ്ങളിലും നവംബര്‍ പതിനൊന്നു മുതല്‍ മുപ്പതുവരെ ജില്ലാതലത്തിലും തെരഞ്ഞെടുപ്പ് നടത്താനാണ് പാര്‍ട്ടി തീരുമാനം. ഡിസംബറില്‍ തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഡിസംബര്‍ പതിനഞ്ചോടെ പുതിയ സംസ്ഥാ ഭാരവാഹികളെ കണ്ടെത്തണമെന്നാണ് സംസ്ഥാന ഘടകത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംസ്ഥാന ഘടകത്തിനുള്ളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനഘടകത്തിന് കേന്ദഘടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങളൊക്കെയുണ്ടെങ്കിലും അധ്യക്ഷ പദവി സ്വന്തമാക്കാന്‍ ഗ്രൂപ്പുകള്‍ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു.
അഞ്ച് പേരുകളാണ് സംസ്ഥാന അധ്യക്ഷ പദിവിയിലേക്ക് പ്രധാനമായും ഉയര്‍ന്നു വരുന്നത്. നിലവിലെ അധ്യക്ഷന്‍ ശ്രീധരന്‍പിള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.എസ്.കുമാര്‍ എന്നിവരില്‍ ആരെങ്കിലും അധ്യക്ഷ സ്ഥാനത്ത് എത്താനാണ് സാധ്യത. കേന്ദമന്ത്രിയായ വി.മുരളീധരന്റെ പിന്തുണ കെ.സുരേന്ദ്രനാണ്. കേന്ദ്ര നേതൃത്വത്തിലുള്ള മുരളീധന്‍റെ സ്വാധീനവും ആര്‍എസ്എസുമായുള്ള അടുപ്പവും സുരേന്ദന്റെ സാധ്യത ഉയര്‍ത്തുന്നുണ്ട്.
ശബരിമല സ്‌ത്രീ പ്രവശനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നേതൃസ്ഥാനം വഹിക്കാനായതും സുരേന്ദ്രന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. പി.കെ.കൃഷ്‌ണദാസ് പക്ഷത്തിന്‍റെ പിന്തുണയാണ് എം.ടി. രമേശിനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കുമ്മനം രാജശേഖനെ അധ്യക്ഷസ്ഥാനത്തേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം പരിഗണിച്ചാല്‍ കുമ്മനത്തിന് അവസരം ലഭിക്കും. ആര്‍.എസ്.എസിന്‍റേതാകും അന്തിമതീരുമാനം