തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർഥികളോട് ചര്‍ച്ച പോലും നടത്തില്ലെന്ന സംസ്ഥാന സര്‍ക്കാറിൻ്റെ നിലപാട് അഹങ്കാരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഇഷ്‌ടക്കാര്‍ക്ക് മാത്രം തൊഴില്‍ നല്‍കുക എന്നതാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉദ്യോഗാർഥികള്‍ ആരുടേയും ഔദാര്യം അല്ല തേടുന്നത്. അവരുടെ അവകാശമാണ്. സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം സമരം തീര്‍ക്കാന്‍ നടപടി സ്വീകരിക്കണം. അല്ലാതെ പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയായ രീതിയല്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കണം. ഈ വിഷയത്തില്‍ സക്കാര്‍ നടത്തുന്ന പ്രസ്‌താവനകള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ്. ഉദ്യോഗാർഥികള്‍ വിഡ്ഢികളല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും താരിഖ് അൻവര്‍ വ്യക്തമാക്കി. അതേസമയം എത്രയും പെട്ടന്ന് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനം മുഴുവൻ സമരം വ്യാപിക്കുമെന്ന് എഐസിസി സെക്രട്ടറി പി വിശ്വനാഥ് വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ അതേ ശൈലിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്നും വിശ്വനാഥ് പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ ഷാഫി പറമ്പില്‍, ശബരിനാഥ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സമരപന്തലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു ഇരുവരും.