ETV Bharat / state

ഭൗതിക ശാസ്‌ത്രജ്ഞൻ പൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

author img

By

Published : Sep 17, 2021, 2:22 PM IST

ഭൗതിക ശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കൊല്ലത്തെ കേരള ശാസ്ത്ര പ്രതിഭ പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

thanu padmanabhan passes away  ഭൗതിക ശാസ്‌ത്രജ്ഞൻ  പൊഫ. താണു പത്മനാഭന്‍  പൊഫ. താണു പത്മനാഭന്‍ അന്തരിച്ചു  thanu padmanabhan
പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്ഞൻ പൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

തിരുവനന്തപുരം: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും ശാന്തിസ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് ജേതാവുമായ പൊഫ. താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്‌കാരം ഇന്ന് പൂനെയില്‍ നടക്കും. ഭൗതിക ശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കൊല്ലത്തെ കേരള ശാസ്ത്ര പ്രതിഭ പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

1957ല്‍ തിരുവനന്തപുരത്ത് ജനിച്ച പൊഫ. താണു പത്മനാഭന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങള്‍ സ്വര്‍ണ മെഡലേടെ നേടി. ഗവേഷണ മേഖലയില്‍ വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ ഗുരുത്വാകര്‍ഷണം, ക്വാണ്ടം തിയറി, പ്രപഞ്ച വിന്യാസങ്ങളുടെ രൂപീകരണം എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്‌ട വിഷയങ്ങള്‍.

നിരവധി വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി. പൂനെയിലെ ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസട്രോ ഫിസിക്‌സില്‍ അക്കാഡമി വിഭാഗം ഡീനായി വിരമിച്ച ശേഷം അവിടെ സിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭൻ, മകള്‍: ഹംസ പത്മനാഭന്‍. പൊഫ.താണു പത്മനാഭന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

Also Read: സാഗര്‍ റാണ കൊലക്കേസ്; സുശീല്‍ കുമാറിന്‍റെ അടുത്ത അനുയായി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.