തിരുവനന്തപുരം: തൈപ്പൂയക്കാവടി ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചവരെ ഗതാഗത നിയന്ത്രണം. ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര സമാപിക്കുന്നത് വരെ കുന്നുകുഴി, ഗൗരീശപട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽകോളജ്, ഉള്ളൂർ, കൊച്ചുള്ളൂർ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. പേട്ട, ചാക്ക, പട്ടം, ഇടപ്പഴിഞ്ഞി, ശാസ്‌തമംഗലം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ പട്ടം - ചാലക്കുഴി റോഡ് വഴി പോകണം എന്ന നിർദേശം നൽകിയിട്ടുണ്ട്.
തൈപ്പൂയക്കാവടി ഘോഷയാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
കുന്നുകുഴി, ഗൗരീശപട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽ കോളജ്, ഉള്ളൂർ, കൊച്ചുള്ളൂർ റോഡിലൂടെ ഉച്ചവരെ വാഹനങ്ങൾ കടത്തിവിടില്ല.
തിരുവനന്തപുരം: തൈപ്പൂയക്കാവടി ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചവരെ ഗതാഗത നിയന്ത്രണം. ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര സമാപിക്കുന്നത് വരെ കുന്നുകുഴി, ഗൗരീശപട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽകോളജ്, ഉള്ളൂർ, കൊച്ചുള്ളൂർ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. പേട്ട, ചാക്ക, പട്ടം, ഇടപ്പഴിഞ്ഞി, ശാസ്‌തമംഗലം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ പട്ടം - ചാലക്കുഴി റോഡ് വഴി പോകണം എന്ന നിർദേശം നൽകിയിട്ടുണ്ട്.
മലപ്പുറം: കുന്നുമ്മൽ സർക്കിളിൽ ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കി " ഗോഡ്സെയെ കൊന്നത് ആർ എസ് എസ്" എന്നെഴുതിയ ബാനർ കെട്ടിയതിന് ബാലരാമപുരം മോഡൽ കേസെടുത്ത് മലപ്പുറം പോലീസും. പ്രസ്തുത ബാനറിൽ മത സ്പർദ്ധ ഉണ്ടാക്കുന്ന പരാമർശമുണ്ടെന്നാരോപിച്ച് സ്വമേധയാ കേസെടുത്തതായാണ് വിവരം. ഏതെങ്കിലും വ്യക്തികളുടെയൊ സംഘടനകളുടേയോ പേര് എഫ് ഐ ആറിൽ പരാമർശിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. 153 വരുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്ര പിതാവ് ഗാന്ധിജിയെ വെടി വെച്ച് കൊന്ന ഗോഡ്സെ ആർ എസ് എസ് ആണ് എന്നെഴുതിയാൽ അതിലെവിടെയാണ് മത സ്പർദ്ധയുണ്ടാക്കുന്ന പരാമരശമുള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു.
ആർ എസ് എസിനെതിരെയുള്ള പ്രതിഷേധങ്ങൾ വർഗീയ വൽക്കരിക്കുകയും അത് വഴി പ്രതിഷേധങ്ങളുടെ മുനയൊടിക്കാനുമുള്ള പോലീസിന്റെ ഗൂഢ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ബാലരാമപുരം മോഡൽ കേസ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് പോലീസിലെ ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസിന്റെ ഇത്തരം നീക്കങ്ങൾക്കെതിരായ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.Conclusion: