തിരുവനന്തപുരം: സംസ്ഥാനത്ത് 17 ദിവസത്തിനു ശേഷം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 കടന്നു. ടി.പി.ആര്‍ കുറയാത്തത്ത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 89,654 സാമ്പിളുകള്‍ പരിശോധിച്ചതോടെയാണ് ടി.പി.ആര്‍ 11.08 ആയി. 9,931 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുറഞ്ഞ പരിശോധനയാണ് നടന്നത്.
സാധാരണഗതിയില്‍ പരിശോധന കുറയുന്ന ദിവസങ്ങളില്‍ ടി.പി.ആര്‍ കുറയാറുണ്ട്. എന്നാല്‍ പതിവിന് വിപരീതമായാണ് നിലവില്‍ സംഭവിച്ചതോടെ സംസ്ഥാനത്തെ രോഗവ്യാപനം വര്‍ധിക്കുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ബക്രീദ് പരിഗണിച്ച് മൂന്ന് ദിവസത്തെ ഇളവുകള്‍ കൂടി കഴിയുമ്പോള്‍ രോഗ വ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത.
ALSO READ: ബക്രീദിന് ഇളവുകൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് ഉമ്മൻചാണ്ടി