തിരുവനന്തപുരം: മഴയത്ത് സ്കൂട്ടർ തെന്നിമറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു. ടെക്നോപാർക്കിലെ ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായ റീനു രജ്ഞിത്താണ്(23) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന അബിലാ തോമസിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം കെഎസ്ഇബി സബ് സ്റ്റേഷനടുത്തെ ദേശീയപാതയിലാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് മഴയത്ത് ഹോസ്റ്റലിലേക്ക് മടങ്ങവെ എതിരെ വന്ന വാഹനം കണ്ട് പെട്ടെന്ന് ബ്രേക്കിടുന്നതിനിടയിലാണ് സ്കൂട്ടർ തെന്നിമറിഞ്ഞ് പിന്നിലിരുന്ന റീനു റോഡിലേക്ക് തെറിച്ച് വീണു തലക്ക് ഗുരുതരമായി പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
സ്കൂട്ടർ തെന്നിമറിഞ്ഞ് അപകടം; പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു - ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു
കഴിഞ്ഞ ദിവസം രാത്രി കഴക്കൂട്ടം കെഎസ്ഇബി സബ് സ്റ്റേഷനടുത്തെ ദേശീയപാതയിലാണ് അപകടം നടന്നത്.
![സ്കൂട്ടർ തെന്നിമറിഞ്ഞ് അപകടം; പരിക്കേറ്റ ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു trivandrum technopark accident news technopark employee died news accident news ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു കഴക്കൂട്ടത്ത് സ്കൂട്ടർ അപകടം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5230545-326-5230545-1575137574256.jpg?imwidth=3840)