ETV Bharat / state

Temporary Appointment| 'നിയമനം എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴി, ഇതുവരെ പരാതികളില്ല'; താത്കാലിക നിയമനത്തില്‍ വി ശിവൻകുട്ടി - മന്ത്രി

അധ്യാപകരുടെ താത്കാലിക നിയമനം സംബന്ധിച്ച് പരാതി ലഭിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു

Teachers appointment  Temporary Appointment  Teachers appointment on temporary basis  Minister V Sivankutty  V Sivankutty  Education Minister  Employement Exchange  നിയമനം എംപ്ലോയ്മെന്‍റ് എക്സേചേഞ്ച് വഴി  ഇതുവരെ പരാതികളില്ല  താത്കാലിക നിയമനത്തില്‍  ശിവൻകുട്ടി  അധ്യാപകരുടെ താത്കാലിക നിയമനം  താത്കാലിക നിയമനം  നിയമനം  മന്ത്രി  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
'നിയമനം എംപ്ലോയ്മെന്‍റ് എക്സേചേഞ്ച് വഴി, ഇതുവരെ പരാതികളില്ല'; താത്കാലിക നിയമനത്തില്‍ വി.ശിവൻകുട്ടി
author img

By

Published : Jul 29, 2023, 11:02 PM IST

തിരുവനന്തപുരം: അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാകണമെന്നും ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നുമറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ താത്‌കാലിക നിയമനങ്ങൾ നടത്തുന്നത് പൊതു വിദ്യാഭ്യാസത്തിന്‍റെ നിർദേശത്തിന് വിപരീതമായിട്ടാണ്. രാഷ്ട്രീയ താത്‌പര്യങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കുന്നു എന്നുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചത്.

അധ്യാപകരുടെ താത്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സേചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം നടത്താൻ. താത്കാലിക നിയമനം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിയമനം ഇങ്ങനെ: സ്‌കൂളുകളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ടെങ്കിൽ ആദ്യം പത്രപരസ്യം നൽകണം. തുടർന്ന് പരിണിത പ്രജ്ഞരായ ആളുകളെ ഉൾപ്പെടുത്തി അഭിമുഖ ബോർഡ് രൂപീകരിക്കണം. ഈ അഭിമുഖ ബോർഡ് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി കഴിവും യോഗ്യതയുമുള്ളവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും റാങ്ക്‌ ലിസ്റ്റ് സ്‌കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. എംപ്ലോയ്മെന്‍റ് എക്സേചേഞ്ചിൽ നിന്ന് അർഹരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാധ്യതകൾ തേടാവൂ എന്നും മന്ത്രി അറിയിച്ചു.

വേതനം ഇപ്രകാരം: നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്രം പുതുതായി അനുവദിച്ച ബാച്ചുകളടക്കം 178 താൽക്കാലിക ബാച്ചുകളാണുള്ളത്. ഇവയിലേക്കെല്ലാം താൽക്കാലിക അധ്യാപകരെയും നിയമിക്കണം. പ്രൈമറി അധ്യാപകർക്ക് 955 രൂപയും ഹൈസ്‌കൂളിൽ 1100 രൂപയും ഹയർ സെക്കൻഡറിയിൽ ജൂനിയർ അധ്യാപകർക്ക് 1205 രൂപയും സീനിയർ അധ്യാപകർക്ക് 1455 രൂപയുമാണ് ദിവസവേതനം.

ആര്‍.ബിന്ദുവിനെതിരെ വി.ഡി സതീശന്‍: പ്രിൻസിപ്പൽ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി സ്ഥാനത്തിരിക്കാൻ ആർ.ബിന്ദുവിന് അർഹതയില്ലെന്നറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അനധികൃതമായി ഇടപെട്ട മന്ത്രി സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ആര്‍.ബിന്ദു മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലാത്ത അവസ്ഥയാണുള്ളതെന്നും ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്‌സി അംഗീകരിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കിയതെന്നും ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ലെന്നും നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കിയെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

വിവാദത്തിനിടയാക്കിയ സംഭവം: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി മുമ്പ് യുജിസി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്‌ഷൻ കമ്മിറ്റി 43 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇത് ഡിപ്പാർട്ട്‌മെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ ശുപാർശയും ചെയ്യുകയുമുണ്ടായി. എന്നാല്‍ ഈ പട്ടികയിൽ തിരുത്തൽ വരുത്താൻ മന്ത്രി ആര്‍.ബിന്ദു ഇടപെട്ടുവെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതോടെയാണ് പ്രിൻസിപ്പൽ നിയമന വിവാദം ഉയര്‍ന്നത്.

Also: അസോ. പ്രൊഫസർ നിയമനം; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.