ETV Bharat / state

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

നിയമന അംഗീകാര ശുപാർശകൾ ഒരു മാസത്തിനകം തന്നെ വിദ്യാഭ്യാസ ഓഫിസർമാർ തീർപ്പാക്കണം

teachers appointment  teachers appointment news  teachers appointment order  അധ്യാപക നിയമന ഉത്തരവ്  അധ്യാപക നിയമന ഉത്തരവ് വാർത്ത  അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലി
ശിവൻകുട്ടി
author img

By

Published : Jul 6, 2021, 8:19 PM IST

തിരുവനന്തപുരം : അധ്യാപക തസ്‌തികയില്‍ നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിയമന ഉത്തരവ് ലഭിച്ച 2,828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം. ഇത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി.

അധ്യാപക തസ്‌തികകളിലും, ലാബ് അസിസ്റ്റന്‍റ് തസ്‌തികകളിലുമാണ് നിയമനം. ഇത് പ്രകാരം പിഎസ്‌സി നിയമനം കൊടുക്കുന്നവര്‍ക്കും എയ്‌ഡഡ് നിയമനം കൊടുക്കുന്നവര്‍ക്കും ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണെന്നാണ് ഉത്തരവിൽ പറയുന്നു.

Also Read: കൂടുതല്‍ ഇളവുകള്‍; ജിംനേഷ്യങ്ങൾ തുറക്കാം, വിനോദ സഞ്ചാരമേഖലയ്‌ക്കും ഇളവ്

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2,828 പേരില്‍ ഹയര്‍ സെക്കൻഡറി അധ്യാപക (ജൂനിയര്‍) വിഭാഗത്തില്‍ 579 പേരും ഹയര്‍ സെക്കൻഡറി അധ്യാപക (സീനിയര്‍) വിഭാഗത്തില്‍ 18 പേരും ഉള്‍പ്പെടുന്നുണ്ട്. ലാബ് അസിസ്റ്റന്‍റ് വിഭാഗത്തില്‍ 224 പേരും പട്ടികയിലുണ്ട്.

teachers appointment  teachers appointment news  teachers appointment order  അധ്യാപക നിയമന ഉത്തരവ്  അധ്യാപക നിയമന ഉത്തരവ് വാർത്ത  അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലി
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്

വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ അധ്യാപക തസ്‌തികയില്‍ മൂന്ന് പേരും ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 501 പേരും യുപി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 513 പേരും എല്‍പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 709 പേരും മറ്റ് അധ്യാപക തസ്‌തികകളില്‍ 281 പേരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Also Read: 'മാണി അഴിമതിക്കാരനെന്ന് കോടതിയിൽ പറഞ്ഞിട്ടില്ല' ; എൽഡിഎഫ് വിശദീകരണം തൃപ്‌തികരമെന്ന് ജോസ്

ഇതിനുപുറമെ നിയമന ശുപാര്‍ശ ലഭ്യമായ 888 തസ്‌തികളിലേക്കും നിയമനം നടത്തും. ഇതില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യുപി സ്‌കൂള്‍
ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്‌തികകളില്‍ 190 പേരും നിയമിക്കപ്പെടും.

സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ 2019-20 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ തന്നെ 2021-22 വര്‍ഷത്തിലും തുടരും. 2021-22 അധ്യയന വര്‍ഷം എയ്‌ഡഡ് സ്‌കൂളുകളിലെ റഗുലര്‍ തസ്‌തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ജൂലൈ 15 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താവുന്നതാണ്.

വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഈ നിയമന അംഗീകാര ശുപാര്‍ശകള്‍ തീര്‍പ്പാക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.