ETV Bharat / state

കളിയിക്കാവിള കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കി കേരള പൊലീസ്

കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടന്നുവെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് നല്‍കിയ വിവരം.

tamilnadu asi murder  kaliyikkavila murder  കളിയിക്കാവിള കൊലപാതകം  തമിഴ്‌നാട് പൊലീസ്  എഎസ്‌ഐ കൊലപാതകം  എഎസ്‌ഐ വില്‍സണ്‍
കളിയിക്കാവിള കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കി കേരള പൊലീസ്
author img

By

Published : Jan 11, 2020, 9:28 AM IST

തിരുവനന്തപുരം: തമിഴ്‌നാട് പൊലീസിലെ എഎസ്‌ഐ വില്‍സണിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ അബ്‌ദുല്‍ ഷമീം, തഫീക്ക് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി കേരള പൊലീസ്. കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടന്നുവെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് നല്‍കിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുമ്പ് ഇരുപ്രതികളും ജയിലില്‍ കഴിഞ്ഞപ്പോഴുണ്ടായിരുന്ന സഹതടവുകാരെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. എത്രയും വേഗം പ്രതികളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടുന്നുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. നാലംഗസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. നാലംഗസംഘം കാറിലെത്തുകയും രണ്ട് പേര്‍ കൃത്യം നടത്തിയ ശേഷം സമീപത്തെ പള്ളിയില്‍ കയറി, പുറകുവശത്ത് കൂടി കാറില്‍ രക്ഷപ്പെടുകയും ചെയ്‌തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Intro:തമിഴ്‌നാട് എ.എസ്.ഐ വില്‍സണിന്റെ കൊലപാതകം അന്വേഷണം ഊര്‍ജിതമാക്കി കേരള പോലീസ്.
Body:തമിഴ്‌നാട് പോലീസ് എഎസ്‌ഐ വില്‍സണിനെ വെടിവെച്ചുകൊന്ന പ്രതികളായ അബ്ദുള്‍ ഷമീം, തഫീക്ക് എനിനവര്‍ക്കായി ആന്വേഷണം ഊര്‍ജ്ജിതമാക്കി കേരള പോലീസ്. കുറ്റകൃത്യത്തിനു ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടന്നുവെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇപ്പോഴും നല്‍കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തിനെ രൂപീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് നേരത്തെ തന്നെ പോലീസ് പുറത്തിറക്കിയിരുന്നു. എല്ലാ വിമാനത്താവളങ്ങളിലും പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരു പ്രതികളും മുന്‍പ് ജയിലില്‍ കഴിഞ്ഞപ്പോള്‍ സഹതടവുകതാരായവരെ വിശദമായി ചോദ്യം ചെയ്തു. എത്രയും വേഗം പ്രതികള കണ്ടെത്താനാണ് അന്വേഷണസംഗഘത്തിന്റെ ശ്രമം.പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടുന്നുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. നാലംഘ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് അവസാനം ലഭിക്കുന്ന വിവരം. നാലംഗസംഘം കാറിലെത്തുകയു രണ്ടു പേര്‍ കൃത്യം നടത്തിയ ശേഷം സമീപത്തെ പള്ളിയില്‍ കയറി പുറകുവശത്തു കൂടി കാറില്‍ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് അവസാനമായി പോലീസിന് ലഭിച്ച വിവരം.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.