ETV Bharat / state

ജീവനക്കാർക്ക് എതിരെ ഭീഷണിയുമായി സ്വിഗ്ഗി; സമരം തകർക്കാൻ നീക്കമെന്ന് ആരോപണം

തിരുവനന്തപുരത്ത് സമരത്തിന് നേതൃത്വം നൽകുന്നവരെ മർദ്ദിക്കുമെന്നും പുറത്താക്കുമെന്നുമാണ് കമ്പനിയുടെ ഭീഷണി

author img

By

Published : Jun 13, 2020, 1:48 PM IST

Updated : Jun 13, 2020, 3:13 PM IST

സ്വിഗ്ഗി ജീവനക്കാർ സമരം  തിരുവനന്തപുരം സ്വിഗ്ഗി വാർത്ത  സ്വിഗ്ഗി കമ്പനി വാർത്ത  swiggy employees protest news  employees against swiggy  swiggy company news
ജീവനക്കാർക്ക് എതിരെ ഭീഷണിയുമായി സ്വിഗ്ഗി; സമരം തകർക്കാൻ ആരോപണമെന്ന് പരാതി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സമരം ആരംഭിച്ച സ്വിഗ്ഗി ജീവനക്കാർക്ക് കമ്പനിയുടെ ഭീഷണിയെന്ന് ആരോപണം. സമരം തകര്‍ക്കാന്‍ കമ്പനി ശ്രമിക്കുന്നുവെന്ന് ജീവനക്കാർ. തിരുവനന്തപുരത്ത് സമരത്തിന് നേതൃത്വം നൽകുന്നവരെ മർദ്ദിക്കുമെന്നും പുറത്താക്കുമെന്നുമാണ് ഭീഷണി. നേരത്തേ കമ്പനി വിട്ടു പോയ ജീവനക്കാരെ തിരിച്ചു വിളിച്ച് ഭക്ഷണ വിതരണം പുനരാരംഭിക്കാനും ശ്രമം തുടങ്ങി.

ജീവനക്കാർക്ക് എതിരെ ഭീഷണിയുമായി സ്വിഗ്ഗി; സമരം തകർക്കാൻ നീക്കമെന്ന് ആരോപണം

ഒത്തുതീർപ്പിന്‍റെ ഭാഗമായി കമ്പനി മുന്നോട്ടു വച്ച താല്‍കാലിക വർധനവ് ജീവനക്കാർ നിരസിച്ചു. തലസ്ഥാനത്ത് നിലവിൽ സ്വിഗ്ഗി ആപ്പിന്‍റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന വേതന വ്യവസ്ഥ പുനസ്ഥാപിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ വേതനം വെട്ടിക്കുറച്ചതോടെ ഇന്നലെയാണ് സ്വിഗ്ഗി ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.

Last Updated : Jun 13, 2020, 3:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.