ETV Bharat / state

സ്വിഫ്റ്റ് കേസ്; ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ - സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസിയുടെ ആസ്‌തികൾ സ്വിഫ്റ്റിന് കൈമാറുന്നതിനെ എതിർത്ത് പ്രതിപക്ഷ സംഘടനകളായ ടിഎഫ്എഫും ബിഎംഎസും ഹൈക്കോടതിയെ സമീപിച്ചത്.

Swift case  officer who failed to submit the affidavit got suspended  Deputy Chief Law Officer, KSRTC PN Hena  സ്വിഫ്റ്റ് കേസ്  സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ  കെഎസ്ആർടിസിയുടെ ആസ്‌തികൾ സ്വിഫ്റ്റിന് കൈമാറുന്ന കേസ്
സ്വിഫ്റ്റ് കേസ്; സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ
author img

By

Published : Jan 8, 2022, 3:24 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ഡെപ്യൂട്ടി ചീഫ് ലോ ഓഫിസർ പി എൻ ഹേനയ്ക്ക് സസ്പെൻഷൻ. സ്വിഫ്റ്റ് കേസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് നടപടി. കേസ് തിങ്കളാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ് യഥാസമയം സത്യവാങ്മൂലം നൽകാത്തതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്‌തത്.

കെഎസ്ആർടിസിയുടെ പുനരുജ്ജീവനം പ്രഖ്യാപിത ലക്ഷ്യമായി കണ്ടാണ് സ്വതന്ത്ര കമ്പനിയായി സ്വിഫ്റ്റ് രൂപീകരിച്ചത്. എന്നാൽ കെഎസ്ആർടിസിയുടെ ആസ്‌തികൾ സ്വിഫ്റ്റിന് കൈമാറുന്നതിനെ എതിർത്ത് പ്രതിപക്ഷ സംഘടനകളായ ടിഎഫ്എഫും ബിഎംഎസും ഹൈക്കോടതിയെ സമീപിച്ചു. റൂട്ടുകളും ബസുകളും കൈമാറുന്നതിനും പ്രതിപക്ഷ സംഘടനകൾക്ക് എതിർപ്പുണ്ട്. ഈ കേസിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.

ALSO READ: 'കുഞ്ഞ് അജയ്യ' ഇന്ന് ആശുപത്രി വിടും ; സുരക്ഷ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.