തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തുടർസമരപരിപാടികൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയിൽ വൈകിട്ട് മൂന്ന് മണി മുതലാണ് യോഗം.
Also Read 'മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി': ഗുരുതര ആരോപണവുമായി സ്വപ്ന
ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. പ്രതിപക്ഷ സമരങ്ങൾ അടിച്ചമർത്താനുള്ള ഇടതുനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. സ്വർണക്കടത്ത് കേസിൽ പിണറായി വിജയനും കുടുംബത്തിനും നേരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.