ETV Bharat / state

കൊവിഡിനെ അതിജീവിച്ച് പാത്തു: മഞ്ചേരി മെഡിക്കല്‍ കോളജിന് അഭിമാന നിമിഷം - Proud moment

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 110കാരിയായ രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് തന്നെ കൊവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി പാത്തു

കൊവിഡിനെ അതിജീവിച്ച് പാത്തു  മഞ്ചേരി മെഡിക്കല്‍ കോളജ്  110 വയസുകാരി  കെ കെ ശൈലജ  Surviving covid  Proud moment  Manjeri Medical College
കൊവിഡിനെ അതിജീവിച്ച് പാത്തു: മഞ്ചേരി മെഡിക്കല്‍ കോളജിന് അഭിമാന നിമിഷം
author img

By

Published : Aug 29, 2020, 5:06 PM IST

തിരുവനന്തപുരം: കൊവിഡിനെ അതിജീവിച്ച് 110 വയസുകാരി. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 110കാരിയായ രണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് തന്നെ കൊവിഡ് മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി പാത്തു.

പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നല്‍കി കൊവിഡിന്‍റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും 103 വയസുകാരന്‍ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവര്‍ അടുത്തിടെ കൊവിഡ് മുക്തി നേടിയിരുന്നു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചു വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സല്‍, ആര്‍എംഒമാരായ ഡോ. ജലീല്‍, ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പാത്തുവിനെ യാത്രയാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.