ETV Bharat / state

കൊവിഡ് 19; സംസ്ഥാനത്ത് നിരീക്ഷണം തുടരും - k k shylaja

കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് പടരുന്ന സാഹചര്യത്തിൽ ധൃതി പിടിച്ച് കൊറോണ മുക്തമെന്ന് പറയേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ  സംസ്ഥാനത്ത് നിരീക്ഷണം തുടരും  കൊവിഡ് 19  surveillance will continue in the state at covid 19  k k shylaja  health minister
കൊവിഡ് 19; സംസ്ഥാനത്ത് നിരീക്ഷണം തുടരും
author img

By

Published : Feb 28, 2020, 6:29 PM IST

തിരുവനന്തപുരം; കൊവിഡ് 19 രോഗ ബാധ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് പടരുന്ന സാഹചര്യത്തിൽ ധൃതി പിടിച്ച് കൊറോണ മുക്തമെന്ന് പറയേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ മലേഷ്യൻ സ്വദേശിയെ നിരീക്ഷിക്കുന്നുണ്ട്. പ്രാഥമിക നിഗമനത്തിൽ കൊറോണയല്ലെങ്കിലും ഇയാളുടെ രക്തസാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി അയച്ചു.

കൊവിഡ് 19; സംസ്ഥാനത്ത് നിരീക്ഷണം തുടരും

വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടരുമെന്നും പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ ബാധയുള്ള പ്രദേശങ്ങളിൽ നിന്നെത്തുന്നവർ മെഡിക്കൽ ഓഫീസർമാരുടെയടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും കെ.കെ ഷൈലജ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.