ETV Bharat / state

കെ.ടി ജലീലിന്‍റെ തട്ടിപ്പുകളിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് ബി.ജെ.പി - surendran protest against k.t jaleel

ജലീലിനെ സംരക്ഷിക്കുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്‌ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രന്‍  കെ. സുരേന്ദ്രന്‍  കെ.ടി ജലീല്‍  തിരുവനന്തപുരം  ഇ.പി ജയരാജന്‍  surendran protest against k.t jaleel  k.t jaleel
കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രന്‍
author img

By

Published : Sep 12, 2020, 11:53 AM IST

Updated : Sep 12, 2020, 4:07 PM IST

തിരുവനന്തപുരം: ബന്ധു നിയമനത്തിന്‍റെ പേരില്‍ ഇ.പി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ.ടി ജലീൽ നടത്തിയ തട്ടിപ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ട്. കൂട്ടുപ്രതിയാകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും അതുകൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ.ടി ജലീന്‍റെ തട്ടിപ്പുകളിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് ബി.ജെ.പി

കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്‌തത് ചട്ടലംഘനം നടത്തിയതിനല്ലെന്നും സ്വർണക്കടത്ത്‌ കേസിലെ സാമ്പത്തിക ഇടപാടുകളിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് എന്താണ് ചോദിച്ചതെന്ന് മന്ത്രി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. സത്യം ജയിക്കുമെന്ന ജലീലിന്‍റെ പ്രസ്താവനയേക്കാൾ നല്ലതാണ് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമെന്നും സുരേന്ദ്രൻ പറഞ്ഞു.

Last Updated : Sep 12, 2020, 4:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.