തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാനത്തില്‍ ഒപ്പം ചേർന്ന് ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട്. കൊവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിൽ രക്തത്തിന് ലഭ്യതകുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് രക്തദാനം ഊർജിതമാക്കാൻ മുഖ്യമന്ത്രി യുവജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഉൾകൊണ്ടാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
യുവജന ക്ഷേമ ബോർഡ് ഭാരവാഹികളും കേരള വൊളന്‍ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് അംഗങ്ങളും രക്തദാനം നടത്തി. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ഒരേ സമയം വൊളന്‍റിയർമാർ രക്തദാനം നടത്തി.