ETV Bharat / state

Supplyco's Letter To Kerala Govt : സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണം, സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത്

author img

By ETV Bharat Kerala Team

Published : Oct 23, 2023, 8:57 PM IST

Increase prices including subsidized goods : 13 സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് സപ്ലൈക്കോ ആവശ്യപ്പെട്ടത്

supplyco  Supplyco letter to Govt  increase prices including subsidized goods  Supplyco letter to Govt to increase prices  subsidized goods  സബ്‌സിഡി  സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത്  സപ്ലൈക്കോ  സബ്‌സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കണം  കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സപ്ലൈക്കോ  Supplyco in severe financial crisis
Supplyco's letter to Govt

തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത് (Supplyco's letter to Kerala Govt). സപ്ലൈക്കോ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സപ്ലൈക്കോ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. 13 സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് സപ്ലൈക്കോ ആവശ്യപ്പെട്ടത് (Increase prices including subsidized goods).

നിലവില്‍ സപ്ലൈക്കോ 20 മുതല്‍ 30 ശതമാനം വരെ നല്‍കുന്ന ഫ്രീ സെയില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 28 ഉത്പന്നങ്ങളുടെ വില കൂട്ടണമെന്നും സപ്ലൈക്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സപ്ലൈക്കോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന് കത്ത് കൈമാറുകയും മന്ത്രി സര്‍ക്കാരിന്‍റെ പരിഗണനക്കായി കത്ത് നല്‍കുകയും ചെയ്‌തു. മന്ത്രിയും ഇത് ശരിവച്ചിരുന്നു. 500 കോടി രൂപ ലഭിക്കാതെ വരും മാസങ്ങളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും സപ്ലൈക്കോ മന്ത്രിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.

വര്‍ഷങ്ങളായി വില വര്‍ദ്ധനവ് നടക്കുന്നില്ലെന്ന് ഓണക്കാലത്ത് ഉള്‍പ്പെടെ മന്ത്രിമാരും സര്‍ക്കാരും സൂചിപ്പിച്ച സബ്‌സിഡി ഇനങ്ങള്‍ക്ക് വില കൂട്ടണമെന്ന ആവശ്യമാണ് ഇപ്പോള്‍ സപ്ലൈക്കോ ഉന്നയിച്ചിരിക്കുന്നത്. വിപണിയിലെ വര്‍ഷങ്ങളായുള്ള ഇടപെടലില്‍ 1525 കോടിയോളം രൂപ സര്‍ക്കാര്‍ സപ്ലൈക്കോയ്‌ക്ക്‌ നല്‍കാനുണ്ട്. കൊവിഡ് കാലത്തെ സര്‍ക്കാര്‍ കിറ്റിന്‍റെ തുകയും ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ സപ്ലൈക്കോയ്‌ക്കായി നീക്കിവച്ച 190.80 കോടി രൂപയില്‍ 140 കോടി രൂപയാണ് ഇതു വരെ നല്‍കിയിട്ടുള്ളത്.

അതേ സമയം വിതരണക്കാര്‍ക്ക് സപ്ലൈക്കോ നല്‍കാനുള്ള തുക 600 കോടിയിലധികമാണ്. സപ്ലൈകോയുടെ വരുമാനവും കുറഞ്ഞതായാണ് വിവരം. സാധാരണഗതിയില്‍ മാസാവസാനമാണ് സപ്ലൈക്കോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. എന്നാല്‍ ഈ മാസം ഇത് വൈകിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് സപ്ലൈകോ കത്ത് നല്‍കിയത്.

സപ്ലൈകോ പമ്പില്‍ ആക്രമണം: ഉള്ളൂരിലെ സപ്ലൈകോ പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സംഭവ സ്ഥലത്ത് മന്ത്രി സന്ദര്‍ശനം നടത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജീവനക്കാരന്‍ രാജേഷ്‌ കുമാറിനെ മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഒക്‌ടോബര്‍ ഒന്നിന്‌ വൈകിട്ട് ആറ് മണിയോടെയാണ് ഉള്ളൂരിലെ സപ്ലൈകോയുടെ പെട്രോള്‍ പമ്പില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ പമ്പിലെ ചില്ലുകള്‍ തകരുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പമ്പിലെ സൂപ്പര്‍വൈസര്‍ രാജേഷ് കുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.

ALSO READ: നെല്ല് സംഭരണം : ഒരു മാസത്തിനകം കര്‍ഷകരുടെ കുടിശ്ശിക നല്‍കണമെന്ന് സപ്ലൈകോയോട് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.