ETV Bharat / state

നെല്ല് സംഭരണത്തില്‍ നടുവൊടിഞ്ഞ് സപ്ലൈക്കോ; ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 3500 കോടി രൂപ, സര്‍ക്കാര്‍ സഹായം ലഭിച്ചിട്ട് മാസങ്ങള്‍ - കേരളത്തിലെ നെല്ല് സംഭരണം

സപ്ലൈക്കോ നെല്ലു സംഭരിക്കുന്നത് കിലോയ്ക്ക് 28.20 രൂപ നിരക്കില്‍. ഇതില്‍ 20 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 8.20 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. സംസ്ഥാന വിഹിതം നല്‍കുന്നതിനു മാത്രം ഒരു സീസണില്‍ 1,000 കോടി രൂപ ആവശ്യമാണ്.

Supplyco in crisis  നെല്ലു സംഭരണത്തില്‍ നടുവൊടിഞ്ഞ് സപ്‌ളൈകോ  സപ്‌ളൈകോ നെല്ലു സംഭരിക്കുന്നത്  സപ്‌ളൈകോ വലയുന്നു  Supplyco paddy procurement  paddy procurement Kerala crisis  Supplyco Kerala financial crisis  സപ്‌ളൈകോ നെല്ല് സംഭരണ പ്രതിസന്ധി  കേരളത്തിലെ നെല്ല് സംഭരണം
നെല്ല് സംഭരണത്തില്‍ നടുവൊടിഞ്ഞ് സപ്‌ളൈകോ
author img

By

Published : Feb 25, 2023, 3:44 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിക്കുന്ന നെല്ല് സംഭരണത്തിനാവശ്യമായ പണം കൃത്യസമയത്ത് അനുവദിക്കാന്‍ തയ്യാറാകാത്ത ധനവകുപ്പിന്‍റെ നടപടിയില്‍ പൊതുമേഖല സ്ഥാപനമായ സപ്ലൈക്കോ വലയുന്നു. നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട പണം നല്‍കുന്നതിനായി ഭീമമായ തുകയുടെ വായ്‌പ ബാധ്യതയാണ് ഇപ്പോള്‍ സപ്ലൈക്കോയുടെ തലയിലായിരിക്കുന്നത്. മാസങ്ങളായി കുടിശിക കിട്ടുന്നില്ലെന്ന കര്‍ഷകരുടെ പരാതി പരിഹരിക്കാന്‍ അടിയന്തരമായി 1,000 കോടി രൂപ കേരള ബാങ്കില്‍ നിന്ന് സപ്ലൈക്കോ വായ്‌പ തരപ്പെടുത്തിയിരിക്കുകയാണ്.

ഇതിനു പുറമേ എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്ന് നെല്ല് സംഭരണത്തിന് നേരത്തെ എടുത്ത 2,500 കോടി രൂപ വായ്‌പ ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ ബാധ്യതയായി അവശേഷിക്കുന്നു. അങ്ങനെ ആകെ 3,500 കോടി രൂപയുടെ ബാങ്ക് വായ്‌പ ബാധ്യതയുമായാണ് അടുത്ത സീസണില്‍ നേരിടേണ്ടതെന്നതാണ് സപ്ലൈക്കോയെ അലട്ടുന്നത്.

സംസ്ഥാന വിഹിതം കൃത്യസമയത്ത് ലഭിക്കുന്നില്ല: ഒരു സീസണില്‍ പരാമവധി എട്ട് ലക്ഷം ടണ്‍ നെല്ല് സപ്ലൈക്കോ സംഭരിക്കുന്നു എന്നാണ് കണക്ക്. ഒരു കിലോഗ്രാം നെല്ലിന് 28.20 രൂപയാണ് സപ്ലൈക്കോ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതില്‍ 20 രൂപ കേന്ദ്ര സര്‍ക്കാരിന്‍റെ സബ്‌സിഡിയാണ്. 8.20 രൂപയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം.

ഈ തുക നല്‍കുന്നതിനുള്ള സഹായമായി ഒരു സീസണില്‍ ഏകദേശം 1,000 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് ആവശ്യമായി വരുന്നത്. എന്നാല്‍ ഇതിനാവശ്യമായ പണം അനുവദിക്കേണ്ട ധനവകുപ്പാകട്ടെ ഇതു കണ്ടില്ലെന്നു നടിക്കുന്നു. കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നതോടെ ഏതു വിധേനയും പണം നല്‍കാന്‍ സപ്ലൈക്കോ നിര്‍ബന്ധിതമാകും. അങ്ങനെയാണ് വായ്‌പയ്ക്കായി ബാങ്കുകളെ സമീപിക്കുന്നത്.

സപ്ലൈക്കോയ്‌ക്ക് വന്‍ വായ്‌പ ബാധ്യത: എടുത്ത വായ്‌പകളുടെ തിരിച്ചടവ് ഇതുവരെ ആരംഭിക്കാനാകാത്തതിനാല്‍ പിഴ പലിശ ഉള്‍പ്പെടെ വന്‍ തുകയുടെ ബാധ്യതയാണ് സപ്ലൈക്കോയ്ക്ക് നിലവിലുള്ളത്. കേരള ബാങ്കില്‍ നിന്ന് സമീപകാലത്ത് എടുത്ത 1,000 കോടി രൂപയ്ക്ക് 7.6 ശതമാനാണ് പലിശ. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയില്‍ നിന്നെടുത്ത വായ്‌പയ്ക്ക് ഏഴ് ശതമാനമാണ് പലിശ.

പലിശ പോലും മാസം തോറും നല്‍കാനാകാതെ വന്‍ തുകയുടെ ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കാതെ കഴിയില്ല. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി 700 കോടി രൂപ സപ്ലൈക്കോ ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാന്‍ ധനവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

നെല്ല് സംഭരണത്തിന് ബജറ്റില്‍ തുക വകയിരുത്തിയില്ല: നെല്ല് സംഭരണത്തിലൂടെ ലഭിക്കുന്ന നെല്ല് മുഴുവന്‍ അരിയാക്കി റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇതു കണക്കിലെടുത്താണ് നെല്ല് കിലോയ്ക്ക് 20 രൂപ കേന്ദ്രം സബ്‌സിഡി നല്‍കുന്നത്. അതിനാല്‍ നെല്ല് സംഭരണത്തിലൂടെ ലഭിച്ച നെല്ല് അരിയാക്കിയതു കിഴിച്ചുള്ള റേഷന്‍ വിഹിതമാണ് കേന്ദ്രം കേരളത്തിന് നല്‍കുന്നത്.

കേരളത്തിന് 14.25 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യമാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. സംഭരിച്ച നെല്ല് അരിയാക്കുന്നതിലൂടെ സംസ്ഥാനത്ത് ഒരു വര്‍ഷം അഞ്ച് ലക്ഷം ടണ്‍ അരി ലഭിക്കും. ഇത് കഴിച്ച് ഏകദേശം 9.25 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യമാണ് എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് കേരളത്തിന് കേന്ദ്രം ഒരു വര്‍ഷം അനുവദിക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റിലാകട്ടെ നെല്ല് സംഭരണത്തിന് ഒരു രൂപ പോലും ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.