തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന ശരാശരി മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം 45ശതമാനം അധികമഴ കേരളത്തില്‍ ലഭിച്ചിരുന്നു.
വേനല്‍മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി. പകല്‍ താപനില പൊതുവെ സാധാരണയെക്കാള്‍ കുറവ് അനുഭവപ്പെടാനാണ് സാധ്യത. കുറഞ്ഞ താപനില സാധാരണ നിലയില്‍ അനുഭവപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.