ETV Bharat / state

അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ, രാഹുൽ ​ഗാന്ധിക്ക് കത്തയച്ചു

author img

By

Published : Nov 16, 2022, 9:37 AM IST

വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്‌തു, ആര്‍എസ്എസ് ശാഖയ്ക്ക്‌ സംരക്ഷണം നല്‍കി തുടങ്ങിയ കെ സുധാകരന്‍റെ പ്രസ്താവനകള്‍ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു

Sudhakaran try to step down KPCC president  കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനൊരുങ്ങി സുധാകരന്‍  കെപിസിസി  സുധാകരന്‍  രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു  Sudhakaran news updates  kerala news updates  latest news in kerala  തിരുവനന്തപുരം വാര്‍ത്തകള്‍  കോണ്‍ഗ്രസ് വാര്‍ത്തകള്‍  congress news updates
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനൊരുങ്ങി സുധാകരന്‍; രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ.സുധാകരൻ. ഇത് സംബന്ധിച്ച് സുധാകരൻ വയനാട് എം.പി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ല.

പ്രതിപക്ഷവും കെപിസിസിയും ഒന്നിച്ച് പോകില്ലെന്നും സുധാകരൻ കത്തിൽ വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയത്. താൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞാൽ പകരം യുവാക്കൾക്ക് പദവി നൽകണമെന്നും സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.

വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്‌തു, ആര്‍എസ്എസ് ശാഖയ്ക്ക്‌ സംരക്ഷണം നല്‍കി തുടങ്ങിയ സുധാകരന്‍റെ വിവാദ പ്രസ്‌താവനകളിൽ വി.ഡി സതീശനും, മുസ്‌ലിം ലീഗും കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയത്. സുധാകരന്‍റെ പ്രസ്‌താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വി.ഡി സതീശൻ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചത്. കൂടാതെ സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനകള്‍ ഇന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാരി സമിതി, ഭാരവാഹി യോഗങ്ങളിൽ ചർച്ചയാകാനാണ് സാധ്യത.

ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് നൽകിയെന്ന വിവരം പുറത്തുവരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.