തിരുവനന്തപുരം : വിദ്യാർഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്.
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്‌തകങ്ങളും ഓഡിയോ ബുക്കുകളും ഡിജിറ്റൽ വീഡിയോ ക്ലാസുകളുമാണ് ഓൺലൈനിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്.
- പി ഡി എഫ് രൂപത്തിൽ പുസ്‌തകങ്ങൾ ലഭിക്കാൻ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്‌തകങ്ങൾ, ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്‌തകങ്ങൾ https://samagra.kite.kerala.gov.in/#/textbook/page
- Question Bank : https://samagra.kite.kerala.gov.in/#/question-bank/page
- ഓഡിയോ ബുക്കുകൾ : https://firstbell.kite.kerala.gov.in/index_audio_2022_new.html
- മുഴുവൻ ഡിജിറ്റൽ ക്ലാസുകളും ലഭിക്കാൻ : firstbell.kite.kerala.gov.in
100 ദിന കർമ്മ പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്: സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി നൂതന പദ്ധതികളുമായി തൊഴിൽ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും. സ്‌കൂളുകളിൽ സ്‌പോർട്‌സ് യോഗ പദ്ധതി, കൈറ്റ് വിക്‌ടേഴ്‌സിന്‍റെ നേതൃത്വത്തിൽ മൊബൈൽ ജേർണലിസം സ്‌റ്റുഡിയോ തുടങ്ങി 58 പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാ പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
2023 ഫെബ്രുവരി 10 മുതൽ മെയ് 20 വരെ നടപ്പിലാക്കുന്ന 100 ദിന കർമ്മ പദ്ധതികളാണ് ഇത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 35ൽ 10 പദ്ധതികളുടെയും ഉദ്ഘാടനം കഴിഞ്ഞു. ഭാഷാ പഠനത്തിനായി പഠിപ്പുറസി പദ്ധതി, വിവിധ ലഹരി വിരുദ്ധ പദ്ധതികൾ, മൊബൈൽ ജേർണലിസം മാതൃകയിൽ വിദ്യാഭ്യാസ ഉള്ളടക്കം നിർമാണത്തിനായി പുതിയ സ്റ്റുഡിയോ, ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസത്തിനായി വെർച്വൽ ക്ലാസ്, ഇ-തപാൽ അറ്റ് സ്‌കൂൾ, 10,500 ഹൈസ്‌കൂൾ ലാബുകളിലേക്ക് ലാപ്‌ടോപ് തുടങ്ങിവയാണ് പദ്ധതികൾ. പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശിശു സൗഹൃദ ഫർണിച്ചറുകളും ഉപകരണങ്ങളും വാങ്ങാനും ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്‌ബി വഴി വികസനം കൈവരിച്ച് 74 സ്‌കൂളുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കും.
Also read: 100 ദിന കർമ്മ പദ്ധതി; 53,818 ലക്ഷം രൂപയുടെ പദ്ധതികളുമായി തൊഴിൽ വകുപ്പും വിദ്യാഭ്യാസ വകുപ്പും