തിരുവനന്തപുരം: വെള്ളിയാഴ്‌ച വിഴിഞ്ഞം കടലില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശിയായ ശരണ്യയുടെ മൃതദേഹമാണ് പുളികുടി ഭാഗത്ത് നിന്നും ശനിയാഴ്‌ച കണ്ടെത്തിയത്. കാണാതായ ഉച്ചക്കട കിടാരക്കുഴി സ്വദേശി നിഷയുടെ മൃതദേഹം വെള്ളിയാഴ്‌ച രാത്രിയോടെ കണ്ടെത്തിയിരുന്നു. നിഷയുടെ മൃതദേഹം ശനിയാഴ്‌ച സംസ്‌കരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോട്ടുകാല്‍ സ്വദേശിയായ ഷാരോ ഷമ്മിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്‌ച വൈകുന്നേരം വിഴിഞ്ഞം അടിമലത്തുറ ഭാഗത്ത് നിന്നാണ് മൂന്ന് പേരെയും കാണാതാകുന്നത്.
നിഷയും ശരണ്യയും മരിഗിരിയിലെ ഒരു സ്വകാര്യ കോളജില്‍ ബിബിഎ വിദ്യാര്‍ഥിയാണ്. പുന്നംകുളം സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ് ഷാരോ ഷമ്മി. ഇവരെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്നും ഇവര്‍ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്കും ചെരുപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിഴിഞ്ഞം പൊലീസും കോസ്റ്റ് ഗാര്‍ഡും പ്രദേശവാസികളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.