ETV Bharat / state

നല്ല നാളേയ്‌ക്കായി; ലഹരിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ 75 ലക്ഷത്തിന്‍റെ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും സഹായത്തോടെയുമാണ് പദ്ധതികള്‍ നടപ്പാക്കുക

Students Drug Addiction  Drug Addiction  Education Department with various programmes  Education Department  75 lakh rupees various programmes  Drug Addiction and usage  ലഹരിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍  വിദ്യാര്‍ഥികളെ രക്ഷിക്കാന്‍  75 ലക്ഷത്തിന്‍റെ പദ്ധതികളുമായി  വിദ്യാഭ്യാസ വകുപ്പ്  ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശിവൻകുട്ടി  മന്ത്രി  ലഹരി   Suggested Mapping : headlines
ലഹരിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ 75 ലക്ഷത്തിന്‍റെ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്
author img

By

Published : May 29, 2023, 6:01 PM IST

തിരുവനന്തപുരം: വിദ്യാർഥികളെ ലഹരി കെണിയിൽ നിന്നും രക്ഷപ്പെടുത്താനായി 2023-24 സാമ്പത്തിക വര്‍ഷം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികൾ നടത്തുന്നുണ്ടെന്നുമറിയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ജില്ലാതലം മുതൽ വാർഡ് തലം വരെയും സമിതികളും എൻഎസ്എസിനെയും സ്‌കൂൾ തല ക്ലബുകളെയും ഒരുമിച്ചുകൂട്ടി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ 14 റിഹാബിലിറ്റേഷന്‍ സെന്‍ററുകളും സാമൂഹ്യനീതി വകുപ്പിന്‍റെ നിയന്ത്രണത്തിലുളള രണ്ട് റീഹാബിലിറ്റേഷന്‍ സെന്‍ററും ഉള്‍പ്പെടെ 16 സെന്‍ററുകളും, എന്‍ജിഒ മുഖേന നടത്തുന്ന സെന്‍ററുകളുടെ സേവനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരെ പോരാടാന്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായി ജില്ലാതല സമിതിയും അതിനെ തുടര്‍ന്ന് വാര്‍ഡ്‌ തല സമിതിയും രൂപീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ തല ജനജാഗ്രത സമിതിയില്‍ പിടിഎ പ്രസിഡന്‍റ് അധ്യക്ഷനും പ്രിന്‍സിപ്പാള്‍ അല്ലെങ്കില്‍ പ്രധാനാധ്യാപകന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. കാമ്പയിന്‍റെ ഭാഗമായി എല്ലാ സ്‌കൂളുകളും ലഹരിവിരുദ്ധ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പുകയില/മദ്യ/ലഹരിമുക്ത ഭവനം, ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത ഗ്രാമം, ലഹരിമുക്ത നവ കേരള കാമ്പയിന്‍റെ ഭാഗമായി ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്‌തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിശീലന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും പരമാവധി കുട്ടികള്‍ക്ക് പ്രൊഫിഷ്യന്‍സി ബാഡ്‌ജ് പരിശീലനവും നല്‍കിയിട്ടുണ്ട്. ലഹരി ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ കാവലാള്‍ എന്ന പരിപാടിയുടെ ഭാഗമായി 1394 ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുകളും ലഹരി വിരുദ്ധ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പിന്‍റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചിട്ടുണ്ട്. യെല്ലോലൈന്‍ കാമ്പയിന്‍, ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കാമ്പസുകളില്‍ സ്ഥാപിച്ചിട്ടുളള ഹെല്‍ത്ത് ടിപ്പ് ബോര്‍ഡില്‍ ബോധവത്‌കരണ സന്ദേശങ്ങള്‍, ഫ്ളാഷ് മോബുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.

പരാതികളും പരിഹാരവും: സ്‌കൂള്‍ പരിസരത്തെ ലഹരിവസ്‌തുക്കളെ സംബന്ധിച്ചുളള പരാതികളും, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും രഹസ്യമായി എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സൗകര്യം ചെയ്‌തിട്ടുണ്ട്. കൂടാതെ ലഹരി ഉപയോഗം മൂലം വിദ്യാര്‍ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും നേരിട്ട് എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനുളള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാതലത്തിലും, സ്‌കൂള്‍ തലത്തിലും രൂപീകരിച്ച ജനജാഗ്രത സമിതികള്‍ ഈ അധ്യയന വര്‍ഷം കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രതിരോധം ഒന്നിച്ച്: അധ്യാപകര്‍ക്കും അതിലൂടെ കുട്ടികള്‍ക്കും ബോധവത്‌ക്കരണം നല്‍കുന്നതിന്‍റെ ഭാഗമായി നവചേതന മൊഡ്യൂള്‍ കേരളത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് അനുരൂപീകരിച്ച് പരിശീലനം നല്‍കുന്നതിന് ആലോചനകള്‍ എസ്‌സിഇആര്‍ടിയുമായി നടന്നുവരുന്നു. ആദ്യഘട്ടത്തില്‍ ഏതാനും ജില്ലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തി പരിശീലനമാണ് നടപ്പിലാക്കുന്നത്. എക്സൈസ്, പൊലീസ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യം, വിമുക്തി മിഷന്‍ എന്നിവരുടെ സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലയില്‍ നിന്നും 10 വീതം സ്‌കൂളുകളെ തെരഞ്ഞെടുത്ത് ഈ സ്‌കൂളുകളിലും പ്രദേശത്തും കൂടുതല്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിവിരുദ്ധ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മാത്രമല്ല സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പിടിഎ, മദര്‍ പിടിഎ യോഗങ്ങള്‍ വിളിച്ചുകൂട്ടി രക്ഷകര്‍ത്തൃ ബോധവത്‌കരണം നടപ്പിലാക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന് പുറമെ ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള അഡോളസെന്‍റ്സ് സെന്‍ററുകളുടെ സേവനവും കുട്ടികള്‍ക്ക് പ്രയോജനപ്രദമാക്കുന്ന വിധം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.