ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് കോളജ് മാറ്റത്തിന് അനുമതി - student-transfer

സർവകലാശാല സിൻഡിക്കേറ്റ് ആണ് വർക്കല എസ്എന്‍ കോളേജിലേക്ക് മാറുന്നതിന് അനുമതി നൽകിയത്. ക്ലാസുകൾ കൃത്യമായി നടക്കുന്നില്ലെന്ന് ആരോപിച്ച് മെയ് മൂന്നിനാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

ഫയല്‍ ചിത്രം
author img

By

Published : May 30, 2019, 11:51 AM IST

Updated : May 30, 2019, 1:31 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് കോളജ് മാറ്റത്തിന് അനുമതി. സർവകലാശാല സിൻഡിക്കേറ്റ് ആണ് വർക്കല എസ്എൻ കോളജിലേക്ക് മാറുന്നതിന് അനുമതി നൽകിയത്.

യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് കോളജ് മാറ്റം; വര്‍ക്കല എസ്എന്‍ കോളജിലേക്കാണ് മാറ്റം നല്‍കിയത്

യൂണിവേഴ്‌സിറ്റി കോളജില്‍ എഴുതാൻ കഴിയാത്ത പരീക്ഷ എഴുതാനും അനുമതി നൽകിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിൽ എഴുതാൻ കഴിയാതിരുന്ന പരീക്ഷ എഴുതാനാണ് അനുമതി നൽകിയത്. കോളജ് മാറുന്നതിന് അനുമതി നൽകാമെന്ന സിൻഡിക്കേറ്റ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സർവകലാശാല രജിസ്ട്രാർ ആണ് ഉത്തരവ് ഇറക്കിയത്. മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ക്ലാസുകൾ കൃത്യമായി നടക്കുന്നില്ലെന്ന് ആരോപിച്ച് മെയ് മൂന്നിനാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥി യൂണിയൻ നേതാക്കൾ പരീക്ഷക്കിടെ നിർബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കിയെന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി പരാതിയില്ലെന്ന് പോലീസിന് മൊഴി നൽകി. അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും രഹസ്യമൊഴി എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ ടി ജലീൽ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.

Intro:യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയ്ക്ക് കോളേജ് മാറ്റത്തിന് അനുമതി. സർവകലാശാല സിൻഡിക്കേറ്റ് ആണ് വർക്കല എസ്. എൻ കോളേജിലേക്ക് മാറുന്നതിന് അനുമതി നൽകിയത്. യൂണിവേഴ്‌സിറ്റി കോളേജിൽ എഴുതാൻ കഴിയാത്ത പരീക്ഷ എഴുതാനും അനുമതി നൽകിയിട്ടുണ്ട്.

Body:കോളേജ് മാറുന്നതിന് അനുമതി നൽകിയ സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാല രജിസ്ട്രാർ ആണ് ഉത്തരവ് ഇറക്കിയത്. വർക്കല എസ്.എൻ കോളേജിലേക്കാണ് മാറ്റം. മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെങ്കിലും വിദ്യാർത്ഥിനിയ്ക്ക് ഇവിടെ തന്നെ പരീക്ഷയും എഴുതാം. രണ്ടാം സെമസ്തറിൽ എഴുതാൻ കഴിയാതിരുന്ന പരീക്ഷയാണ് എഴുതാൻ അനുമതി നൽകിയത്. യൂണിവേഴ്‌സിറ്റി കോളേജിൽ പഠനാന്തരീക്ഷം മോശമാണെന്ന് ചൂണ്ടിക്കാട്ടി യാണ് വിദ്യാർത്ഥിനി ആത്മഹത്യക്കു ശ്രമിച്ചത്. എന്നാൽ പിന്നീട് പെൺകുട്ടി പരാതിയില്ലെന്ന് പോലീസിന് മൊഴി നൽകി.അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു വെന്നും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രഹസ്യ മൊഴി എടുക്കാൻ നീർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ.ടി. ജലീൽ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.

ഇ.ടി. വി ഭാരത്
തിരുവനന്തപുരം.

Conclusion:
Last Updated : May 30, 2019, 1:31 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.