ETV Bharat / state

വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി - വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചു

തയ്യൽ ജോലി ചെയ്തു ജീവിക്കുന്ന വീട്ടമ്മയുടെ ഫോണ്‍ നമ്പർ ലൈംഗിക തൊഴിലാളിയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇവരുടെ ഫോണിലേക്ക് ഒരു ദിവസം നൂറുകണക്കിന് കോളുകളാണ് എത്തുന്നത്. ഗത്യന്തരമില്ലാതെ തന്‍റെ ദുരവസ്ഥ ഇവർ സാമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.

cm pinarayi vijayan  വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം  നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണണായി വിജയൻ  വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചു  ഫോൺ നമ്പർ പ്രചരിപ്പിച്ചു
വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Aug 14, 2021, 2:21 PM IST

Updated : Aug 14, 2021, 2:39 PM IST

തിരുവനന്തപുരം: മൊബൈൽ നമ്പർ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് സമൂഹ മാധ്യമത്തിലൂടെ ദുരവസ്ഥ വെളിപ്പെടുത്തിയ വീട്ടമ്മയുടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടമ്മയുടെ ഫോൺ നമ്പർ മോശമായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Also Read: തിയറ്ററുകൾ തുറക്കുന്നത് വൈകും; സർക്കാർ തീരുമാനം അംഗീകരിച്ച് ഫിയോക്

കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകൾ സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കുമാണ് ഉപയോഗിക്കേണ്ടത്. അത് ഉപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കുറ്റകരമായ പ്രവണത വച്ചുപൊറുപ്പിക്കാൻ ആകില്ല. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൗര്യ ജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സാമൂഹ്യ വിരുദ്ധരാണ് എന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങി കൊടുക്കുക എന്ന ഉത്തരവാദിത്വം പൊലീസ് നിറവേറ്റുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

cm pinarayi vijayan  വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം  നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണണായി വിജയൻ  വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചു  ഫോൺ നമ്പർ പ്രചരിപ്പിച്ചു
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. തയ്യൽ ജോലി ചെയ്തു ജീവിക്കുന്ന വീട്ടമ്മയുടെ ഫോണ്‍ നമ്പർ ലൈംഗീക തൊഴിലാളിയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇവരുടെ ഫോണിലേക്ക് ഒരു ദിവസം നൂറുകണക്കിന് കോളുകളാണ് എത്തുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഫോണ്‍ നമ്പർ മാറ്റാനുള്ള നിർദേശമാണ് ലഭിച്ചത്.

വർഷങ്ങളായി ചെയ്യുന്ന തയ്യൽ ജോലിയെ ബാധിക്കുന്നതിനാൽ യുവതിക്ക് ഫോണ്‍ നമ്പർ മാറ്റുന്നത് പ്രായോഗികമല്ലായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ തന്‍റെ ദുരവസ്ഥ ഇവർ സാമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.

Last Updated : Aug 14, 2021, 2:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.