തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നാളെ മുതല്‍ ഒപി ടിക്കറ്റ് വിതരണം രാവിലെ എട്ട് മുതല്‍ 12 വരെയായി നിജപ്പെടുത്തി.
ALSO READ:Kerala Covid Updates | ആശങ്കയേറ്റി കൊവിഡ് കുതിച്ചുയരുന്നു ; 34,199 പേര്‍ക്ക് കൂടി രോഗബാധ
ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കില്‍ രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.