ETV Bharat / state

ആര്‍.സി.സിയില്‍ ചികിത്സകള്‍ക്ക് കര്‍ശന നിയന്ത്രണം - തിരുവനന്തപുരം

മുന്‍കൂട്ടി അപ്പോയിൻ‌മെന്‍റ് ലഭിച്ചിട്ടുള്ള രോഗികള്‍ക്ക് ആര്‍.സി.സിയില്‍ എത്താതെ തന്നെ സംശയ നിവാരണത്തിലുള്ള വെര്‍ച്വല്‍ ഒ.പി സംവിധാനം

RCC  cancer treatments  covid-19  തിരുവനന്തപുരം  ആര്‍.സി.സി
ആര്‍.സി.സി യില്‍ കാന്‍സര്‍ ചികിത്സകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
author img

By

Published : Jul 17, 2020, 5:58 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആര്‍.സി.സി യില്‍ ചികിത്സകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കാന്‍സര്‍ രോഗ ചികിത്സ കൊറോണ പ്രതിരോധ ശേഷിയെ ബാധിക്കുമെന്നതിനാല്‍ ശസ്‌ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി ചികിത്സകള്‍ ജൂലായ് 18 മുതല്‍ നീട്ടി വച്ചു. എന്നാല്‍ അടിയന്തര സ്വഭാവമുള്ള ഇത്തരം ചികിത്സകള്‍ തുടരുന്നതായിരിക്കും. മുന്‍കൂട്ടി അപ്പോയിൻ‌മെന്‍റ് ലഭിച്ചിട്ടുള്ള രോഗികള്‍ക്ക് ആര്‍.സി.സിയില്‍ എത്താതെ തന്നെ സംശയ നിവാരണത്തിലുള്ള വെര്‍ച്വല്‍ ഒ.പി സംവിധാനം അഥവാ ഫോണ്‍ മുഖാന്തിരമുള്ള ഒ.പി തുടരുമെന്ന് ആര്‍.സി.സി ഡയറക്‌ടര്‍ ഡോ. രേഖ എ. നായര്‍ അറിയിച്ചു. ശ്രീചിത്രിയില്‍ ചികിത്സയിലുള്ള 2 രോഗികള്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 8 ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.