തിരുവനന്തപുരം: കിണറുകളിൽ നിന്നും പുതിയ മോട്ടോർ പമ്പുകൾ മോഷ്ടിക്കുന്ന രണ്ട് പേരെ ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ കരികമാൻകോട് ഒഴുകുപാറ സുഭാഷ് ഭവനിൽ സുഭാഷ് ഒഴുകുപാറ, റോഡരികത്ത് വീട്ടിൽ സജി എന്നിവരാണ് പിടിയിലായത്. ഇതിൽ സജി നേരത്തേയും സമാനമായ കേസുകളിൽപെട്ടിട്ടുണ്ട്.
also read:പെഗാസസ് ചാരപ്പണി, മോദിക്കെതിരെ സുധാകരൻ: ഭീരുത്വത്തിന്‍റെ പേരാണ് നരേന്ദ്ര മോദി എന്ന് ആക്ഷേപം
സമീപകാലത്ത് നിർമാണം പൂർത്തിയായി താമസം ആരംഭിച്ച വീടുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണം. മോഷണ മുതലുകൾ തമിഴ്‌നാട്ടിലേക്ക് കടത്തിയാണ് വിൽക്കുന്നത്. കരിക്കറത്തല സ്വദേശികളായ അജയൻ, സുനിൽകുമാർ എന്നിവരുടെ വീടുകളിലെ കിണറ്റിലുള്ള പമ്പാണ് ഇവർ മോഷ്ടിച്ചത്.
ഇത്തവണ മോഷണ മുതൽ അരുവാട്ടുക്കോണത്തെ കടയിലാണ് വിറ്റത്. പമ്പ് നഷ്ടമായ വീട്ടുകാർ സംശയമുള്ള ഒരാളുടെ പേര് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ അരുവാട്ടു കോണത്തു നിന്ന് മോഷണ മുതൽ വാങ്ങിയയാളെ കണ്ടെത്തി.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കൾ ആരാണെന്ന് വ്യക്തമായത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും