ETV Bharat / state

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും

മെഡിക്കൽ കോളജ് പ്രിൻസിപ്പാള്‍മാരില്‍ രണ്ട് പേര്‍ക്ക് സ്ഥലം മാറ്റവും ഒമ്പത് പേര്‍ക്ക് റഗുലര്‍ സ്ഥാനക്കയറ്റവും

മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളുകൾക്ക് സ്ഥാനക്കയറ്റം  പ്രിന്‍സിപ്പാളുകൾക്ക് സ്ഥാനക്കയറ്റം  സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ  തിരുവനന്തപുരം വാർത്ത  മെഡിക്കൽ കോളജുകൾ  മെഡിക്കൽ കോളജുകൾ വാർത്ത  സംസ്ഥാനത്തെ പ്രിൻസിപ്പാളുകൾക്ക് സ്ഥാനക്കയറ്റം  Principals of Medical Colleges in kerala  Medical College principals in kerala  Medical College principals in kerala news  Medical Colleges in kerala  Promotion and Transfer of Principals
സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളുകൾക്ക് സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും
author img

By

Published : Jul 29, 2021, 8:16 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് മാറ്റം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പാള്‍/ ജോയിന്‍റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ തസ്‌തികയിലെ രണ്ട് പേർക്ക് സ്ഥലം മാറ്റവും ബാക്കി ഒമ്പത് പേര്‍ക്ക് റഗുലര്‍ സ്ഥാനക്കയറ്റവും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വയനാട് മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്. മറ്റിടങ്ങളില്‍ വിരമിച്ച ഒഴിവുകളാണ് നികത്തുന്നത്.

1. കൊല്ലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായ ഡോ.എന്‍. റോയിയെ സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലുള്ള സ്പെഷ്യല്‍ ഓഫിസര്‍ തസ്‌തികയിൽ നിയമിച്ചു.

2. ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രിന്‍സിപ്പാളായ ഡോ. എം.എച്ച്. അബ്ദുള്‍ റഷീദിനെ സ്ഥലം മാറ്റി കൊല്ലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി നിയമിച്ചു.

3. കോന്നി മെഡിക്കല്‍ കോളജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്നതുമായ ഡോ. മിന്നി മേരി മാമ്മനെ കോന്നിയില്‍ പ്രിന്‍സിപ്പാളായി നിയമിച്ചു.

4. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. എം. സബൂറാ ബീഗത്തിനെ മഞ്ചേരിയില്‍ പ്രിന്‍സിപ്പാളായി നിയമിച്ചു.

5. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പ്രൊഫസറും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കുന്നതുമായ ഡോ. കെ. അജയകുമാറിനെ കണ്ണൂരില്‍ പ്രിന്‍സിപ്പാളായി നിയമിച്ചു.

ALSO READ: ഒളിമ്പിക്‌സ് : 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സിൽ സജൻ പ്രകാശ് പുറത്ത്

6. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫാര്‍മ്മക്കോളജി വിഭാഗം പ്രൊഫസറായ ഡോ. പി. കലാ കേശവനെ എറണാകുളത്ത് പ്രിന്‍സിപ്പാളായി നിയമിച്ചു.

7. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. കെ. ശശികലയെ ആലപ്പുഴയില്‍ പ്രിന്‍സിപ്പാളായി നിയമിച്ചു.

8. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രൊഫസറായ ഡോ. എസ്. പ്രതാപിനെ തൃശൂരില്‍ പ്രിന്‍സിപ്പാളായി നിയമിച്ചു.

9. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.കെ. മുബാറക്കിനെ വയനാട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി നിയമിച്ചു.

10. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി. ജയകുമാറിനെ കോട്ടയത്ത് പ്രിന്‍സിപ്പാളായി നിയമിച്ചു.

11. മഞ്ചേരി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ ഡോ. ബി. ഷീലയെ ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായും നിയമിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.