തിരുവനന്തപുരം: സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണം കരമന ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മാതൃകപരമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മേയ് മാസത്തിന് മുൻപ് പാഠപുസ്തകങ്ങൾ നൽകാൻ കഴിയുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്കൂളുകൾ നിലവാരത്തിന്റെയും വിദ്യാഭ്യാസ സംവിധാനങ്ങളുടെയും കാര്യത്തിൽ പുറകോട്ട് പോകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാഠപുസ്തക അച്ചടി വിതരണം മാതൃകാപരമായും സമയബന്ധിതമായും നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
also read:ചാല ബോയ്സില് പെണ്‍കുട്ടികളും പഠിക്കാനെത്തുന്നു.. ലിംഗ നീതിയുടെ ഉദാത്ത മാതൃകയാകട്ടെ..