തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ നാളെ കോടതിയില്‍ നിലപാട് അറിയിക്കും. കുഞ്ഞ് വനിത ശിശുക്ഷേമ വകുപ്പിൽ എത്തിയത് എങ്ങനെയെന്ന കാര്യം സർക്കാർ കോടതിൽ വിശദീകരിക്കും.
കേസിൽ കക്ഷിചേരണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദം കോടതി പരിഗണിക്കും. ഇതിന് ശേഷം ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതിയിൽ വാദം നടക്കും. കുഞ്ഞിനെ ദത്തെടുക്കാനായി ആന്ധ്രാപ്രദേശ് സ്വദേശികൾ സമർപ്പിച്ച അപേക്ഷയിൽ കോടതി വിശദമായ വാദം വീണ്ടും കേൾക്കും.
ALSO READ:സ്കൂൾ തുറക്കുന്നു ; മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം കുടുംബകോടതിയാണ് ഹർജികൾ പരിഗണിക്കുന്നത്. അനുപമയുടെ അമ്മ സ്‌മിത ജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്‍റെ ഭർത്താവ് അരുൺ, അനുപയുടെ അച്ഛൻ്റെ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളില്‍ കോടതി ചൊവ്വാഴ്ചയാണ് വിധിപറയുക.