ETV Bharat / state

മൂല്യവര്‍ധിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കര്‍ഷകരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ധനവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപികരിക്കുന്നത്.

State government new mission  promote agriculture  agriculture  agriculture news in kerala  agriculture new mission  latest news in kerala agriculture  latest news in trivandrum  പുതിയ മിഷനുമായി സംസ്ഥാന സര്‍ക്കാര്‍  മൂല്യവര്‍ദ്ധിത കൃഷി  ഉല്‍പ്പന്ന സംഭരണം  കര്‍ഷകരുടെ വരുമാനം  കാര്‍ഷികോല്‍പ്പാദനക്ഷമത  മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം  മൂല്യവര്‍ദ്ധിത കൃഷി മിഷന്‍  മിഷന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്  കേരളത്തിലെ കൃഷി വാര്‍ത്ത  ഏറ്റവും പുതിയ കൃഷി വാര്‍ത്ത  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
മൂല്യവര്‍ദ്ധിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പുതിയ മിഷനുമായി സംസ്ഥാന സര്‍ക്കാര്‍
author img

By

Published : Sep 14, 2022, 6:11 PM IST

തിരുവനന്തപുരം: മൂല്യവര്‍ധിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പുതിയ മിഷനുമായി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപികരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയൊരു മിഷന്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മൂല്യവര്‍ദ്ധിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പുതിയ മിഷനുമായി സംസ്ഥാന സര്‍ക്കാര്‍

മിഷന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. കൃഷി മന്ത്രി, വ്യവസായ മന്ത്രി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാര്യം, ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാര്‍ അംഗങ്ങളായി ഗവേണിംഗ് ബോഡിയും രൂപീകരിക്കും. കാര്‍ഷിക വ്യവസായവും സാങ്കേതികവിദ്യയും, അറിവ് പങ്കിടലും ശേഷി വര്‍ധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളില്‍ മൂല്യ വര്‍ദ്ധിത കൃഷി മിഷന്റെ മുമ്പാകെ സബ് ആക്ഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിന് സബ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/റിസോഴ്സ് സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കും.

സംസ്ഥാനതലത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കോ-ഓര്‍ഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കും. കൃഷിവകുപ്പിന്‍റെ അംഗീകാരത്തോടെ സബ് വര്‍ക്കിംഗ് ഗ്രൂപ്പ് റിസോഴ്‌സ്‌ പേഴ്‌സണ്‍മാരെ നിയമിക്കും. ഈ രീതിയിലാകും പുതിയ മിഷന്‍റെ പ്രവര്‍ത്തനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.