തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസ് സിബിഐയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനം. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തായതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. വിദേശരാജ്യങ്ങളിൽ അടക്കം നിക്ഷേപങ്ങൾ അന്വേഷിക്കുന്നതിന് പൊലീസിന് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം കേന്ദ്ര ഏജൻസികൾ നൽകണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സിബിഐയ്ക്ക് കൈമാറും - CBI
തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തായതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു