തിരുവനന്തപുരം: ലോക്‌ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റിവച്ചു. വ്യാഴാഴ്‌ചത്തേക്കാണ് യോഗം നീട്ടിയത്. ലോക്‌ഡൗണിൽ കേന്ദ്രത്തിന്‍റെ മാർഗ നിർദേശം വരാത്തതിനെ തുടർന്നാണ് തീരുമാനം. കേന്ദ്ര നിർദേശം ചൊവ്വാഴ്‌ച വരുമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ഈ മാർഗ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും സംസ്ഥാനത്ത് എന്തൊക്കെ ഇളവുകൾ അനുവദിക്കണമെന്നതിൽ തീരുമാനമെടുക്കുക. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകുമെന്നാണ് സൂചന.
സംസ്ഥാന മന്ത്രിസഭാ യോഗം മാറ്റിവച്ചു - മന്ത്രിസഭാ യോഗം
കേന്ദ്രത്തിന്‍റെ മാർഗ നിർദേശം വരാത്തതിനെ തുടർന്നാണ് തീരുമാനം
![സംസ്ഥാന മന്ത്രിസഭാ യോഗം മാറ്റിവച്ചു state cabinet postponed സംസ്ഥാനത്ത് മന്ത്രിസഭാ യോഗം മാറ്റിവച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6789508-thumbnail-3x2-lockdown.jpg?imwidth=3840)
state cabinet postponed