തിരുവനന്തപുരം: സംസ്ഥാനത്തെ 2214 സ്‌കൂളുകളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം ഇത് 1837 ആയിരുന്നു. 793 സർക്കാർ സ്‌കൂളുകളും 989 എയ്‌ഡഡ് സ്‌കൂളുകളും സമ്പൂർണ വിജയം നേടി.
പട്ടികജാതി വിഭാഗത്തിൽ 98.71 ശതമാനം വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽ 95.68 ശതമാനം വിദ്യാർഥികളും ഒബിസി വിഭാഗത്തിൽ 99.59 ശതമാനം വിദ്യാർഥികളും ഒഇസി വിഭാഗത്തിൽ 99.58 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം 5015 ആണ്. പട്ടിക വർഗ വിഭാഗത്തിൽ 470 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഗൾഫ് മേഖലയിൽ പരീക്ഷയെഴുതിയ ഒൻപത് സ്‌കൂളുകളിൽ മൂന്ന് സ്‌കൂളുകൾ സമ്പൂർണ വിജയം നേടി. ഗൾഫിൽ പരീക്ഷയെഴുതിയ 573 കുട്ടികളിൽ 556 പേർ പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 221 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷയെഴുതിയ 627 കുട്ടികളിൽ ആർ 607 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 52 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
എസ്‌എസ്‌എൽസി ; റെക്കോഡ് വിജയ ശതമാനം
എസ്.എസ്..എൽ സി പരീക്ഷയിൽ റെക്കോഡ് വിജയശതമാനം. 99.47 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം കൂടുതലാണിത്. 42887 റെഗുലർ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 419651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
READ MORE: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.47% വിജയം