ETV Bharat / state

എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.47% വിജയം

പരീക്ഷ എഴുതിയ 421887 കുട്ടികളിൽ 419651 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

എസ്.എസ്.എല്‍.സി പരീക്ഷ ഫലം  എസ്.എസ്.എല്‍.സി  പരീക്ഷ ഫലം പ്രഖ്യാപിച്ചു  എസ്.എസ്.എൽ സി ഫലം പ്രഖ്യാപിച്ചു  SSLC RESULTS 2021  SSLC RESULTS 2021 news  SSLC RESULTS  2021 SSLC RESULTS  EDUCATION MINISTER SSLC RESULTS 2021
എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.47% വിജയം
author img

By

Published : Jul 14, 2021, 2:51 PM IST

Updated : Jul 14, 2021, 3:51 PM IST

തിരുവനന്തപുരം : എസ്.എസ്..എൽ സി പരീക്ഷയിൽ റെക്കോഡ് വിജയശതമാനം. 99.47 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം കൂടുതൽ.

42887 റെഗുലർ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 419651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

121318 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂർ(99.85). കുറവ്‌ വയനാട്(98.13). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.97). കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്(98.13).

മലപ്പുറത്താണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കുറവ് പത്തനംതിട്ടയിലും. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് പരീക്ഷ പൂർത്തിയാക്കിയത്.

സ്കൂളുകളിൽ നേരിട്ട് ക്ലാസുകൾ ഇല്ലാതെ രണ്ടാമത്തെ തുടർച്ചയായ അധ്യയന വർഷം കൂടിയാണിത്. വിജയശതമാനം ഉയർന്നെങ്കിലും ഒരു കുട്ടിക്കും ഉപരിപഠനത്തിന് അർഹത ഇല്ലാത്ത സാഹചര്യം ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

READ MORE: എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന്

ഫലങ്ങള്‍ http://keralapareekshabhavan.in2, https://sslcexam.kerala.gov.in3. www.results.kite.kerala.gov.in4, http://results.kerala.nic.in5, www.prd.kerala.gov.in6, www.sietkerala.gov.in സൈറ്റുകളിൽ ലഭ്യമാകും.

എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാണ്.

Last Updated : Jul 14, 2021, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.