ETV Bharat / state

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം ; ഒരുക്കങ്ങള്‍ പൂര്‍ണം - എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും

സംസ്ഥാനത്ത് 2943 ഉം ഗള്‍ഫില്‍ 9 ഉം ലക്ഷദ്വീപില്‍ 9 ഉം അടക്കം 2961 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ

SSLC exam starts tomorrow  Kerala SSLC exam 2022  എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കം  എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും  ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു
എസ്.എസ്.എല്‍.സി നാളെ (31.03.2022) പരീക്ഷയ്ക്ക് തുടക്കം
author img

By

Published : Mar 30, 2022, 8:13 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ (31.03.2022) തുടക്കം. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍. സംസ്ഥാനത്ത് 2943 ഉം ഗള്‍ഫില്‍ 9 ഉം ലക്ഷദ്വീപില്‍ 9 ഉം അടക്കം 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ.

4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്എ.സ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. മലയാളം മീഡിയത്തില്‍ 1,91,787, ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604, തമിഴ് മീഡിയത്തില്‍ 2151, കന്നട മീഡിയത്തില്‍ 1457 എന്നിങ്ങനെയും വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.

Also Read: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ

ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. 2961 ചീഫ് സൂപ്രണ്ടുമാരുടെയും 2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെയും നിയമനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കുറ്റമറ്റരീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, പരീക്ഷ ഭവന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്‌ക്വാഡുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.