ETV Bharat / state

എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കം - വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ

വി.എച്ച്.എസ്.സി പരീക്ഷക്ക് ശേഷം ക്ലാസ് മുറികള്‍ അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാര്‍ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിച്ചത്

sslc exam എസ്.എസ്.എല്‍.സി പരീക്ഷ കൊവിഡ് എസ്.എസ്.എല്‍.സി പരീക്ഷ വി.എച്ച്.എസ്.സി പരീക്ഷ
എസ്.എസ്.എല്‍.സി
author img

By

Published : May 26, 2020, 1:30 PM IST

Updated : May 26, 2020, 2:04 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കമായി. രാവിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ പരീക്ഷാ ഹാളുകള്‍ അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് അണുവിമുക്തമാക്കി. വിദ്യാര്‍ഥികളെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചു. പരീക്ഷ ഹാളിനു പുറത്ത് സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കിയാണ് വിദ്യാര്‍ഥികളും അധ്യാപകരും അകത്തേക്ക് പ്രവേശിച്ചത്.

എസ്.എസ്.എല്‍.സി പരീക്ഷക്ക് തുടക്കം

ആരോഗ്യ വകുപ്പിന്‍റെ മാർഗ നിർദേശങ്ങൾ പാലിച്ച് കർശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷകൾ നടക്കുന്നത്. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികള്‍ക്ക് ഇരിക്കാനാണ് അനുമതി. പരീക്ഷയെഴുതുന്ന കുട്ടികൾ പേനയും മറ്റ് വസ്തുക്കളും കൈമാറ്റം ചെയ്യാൻ പാടില്ലെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നതിന് കര്‍ശന വിലക്കുണ്ട്. ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് പ്രത്യേക മുറി അനുവദിക്കും

Last Updated : May 26, 2020, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.