ETV Bharat / state

കമ്പനിക്ക് അനുകൂലമായി കെ ഫോൺ ടെന്‍ഡര്‍ വ്യവസ്ഥകളിൽ മാറ്റം വരുത്തി; വിവാദമായി പദ്ധതിയിലെ എസ്ആർഐടിയുടെ സാന്നിധ്യം - കെ ഫോൺ എസ്ആർഐടി വിവാദം

എസ്ആർഐടി കമ്പനിക്ക് അനുകൂലമായി കെ ഫോൺ ടെന്‍ഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. ആര്‍ കൺവേര്‍ജ് എന്ന എസ്ആര്‍ഐടിയുടെ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നവരെയാണ് കെ ഫോൺ ഇത്തവണ പരിഗണിക്കുന്നത്.

SRIT  srit company  k fon  SRIT in K fon project controversy  SRIT in K fon project  K fon project  SRIT K fon  കെ ഫോൺ ടെണ്ടർ  കെ ഫോൺ പദ്ധതി എസ്ആർഐടി  എ ഐ ക്യാമറ പദ്ധതി  എ ഐ ക്യാമറ പദ്ധതി എസ്ആർഐടി  കെ ഫോൺ  എസ്ആർഐടി  എസ്ആർഐടി കെ ഫോൺ  കെ ഫോൺ എസ്ആർഐടി വിവാദം  എ ഐ ക്യാമറ എസ്ആർഐടി വിവാദം
കെ ഫോൺ
author img

By

Published : Jun 3, 2023, 8:10 AM IST

തിരുവനന്തപുരം : എഐ കാമറ പദ്ധതിയിലെ കരാറുകാരായ എസ്ആർഐടി കമ്പനിയുടെ പേരിലുണ്ടായ വിവാദം കെട്ടടങ്ങും മുൻപേ കെ ഫോൺ പദ്ധതിയിലെ എസ്ആർഐടിയുടെ സാന്നിധ്യവും വിവാദമാകുന്നു. എസ്ആർഐടി കമ്പനിക്ക് അനുകൂലമായി കെ ഫോൺ ടെന്‍ഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായാണ് ആക്ഷേപം.

കെ ഫോണിന്‍റെ പുതിയ ടെണ്ടര്‍ മാനദണ്ഡപ്രകാരം ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വീസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്ആർഐടിയുടെ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കണം. എസ്ആര്‍ഐടിയുടെ സോഫ്‌റ്റ്‌വെയറായ ആര്‍ കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമാണ് ഇത്തവണ കെ ഫോൺ പരിഗണിക്കുന്നത്. ടെന്‍ഡര്‍ രേഖയിൽ കെ ഫോൺ എസ്ആർഐടിയുടെ പേര് പറഞ്ഞ് ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം, ആര്‍ കൺവേര്‍ജിന് തുല്യമായ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കഴിഞ്ഞ തവണ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡിന് ടെണ്ടര്‍ ലഭിച്ചത്. എന്നാൽ, ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഐടി സെക്രട്ടറി ഇടപെട്ട് സ്റ്റാർട്ടപ്പ് കമ്പനിയുടെ ടെൻഡർ റദ്ദാക്കിയത്. എന്നാൽ, ഈ പഴുത് മറികടക്കാനാണ് എസ്ആര്‍ഐടിയുടെ സോഫ്‌റ്റ്‌വെയർ എന്ന് ടെന്‍ഡറിൽ വ്യക്തമായി എഴുതിയതെന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം.

അറുപതിനായിരം കണക്ഷനുളള സാങ്കേതിക സൗകര്യങ്ങൾ രണ്ടര ലക്ഷമാക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് കെ ഫോൺ പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ടാം ആഴ്‌ചയാണ്. മാത്രമല്ല, ഐടി സെക്രട്ടറി അടക്കമുള്ള ഉന്നതതല സമിതി തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് കെ ഫോൺ ഐഎസ്‌പി (ഇന്‍റർനെറ്റ്‌ സർവീസ് പ്രൊവൈഡർ) ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. നേരത്തെ എഐ കാമറ പദ്ധതിക്കായി ഉപകരാർ നൽകിയ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് എസ്ആർഐടി വിവാദങ്ങളിൽ നിറയുന്നത്.

എന്നാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും എസ്ഐആർടി കമ്പനി അധികൃതർ വാർത്താസമ്മേളനം നടത്തി അഴിമതി ആരോപണം നിഷേധിച്ചിരുന്നു. എസ്ആർഐടി ഉപകരാർ നൽകിയ പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായി ബന്ധമുണ്ടെന്ന വാർത്തകളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മധു നമ്പ്യാർ തള്ളിയിരുന്നു. കമ്പനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രണ്ട് മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ അധികൃതർ വക്കീൽ നോട്ടിസ് അയക്കുകയും ചെയ്‌തിരുന്നു.

Also read : എ ഐ ക്യാമറ വിവാദം : പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല, കേരളത്തിൽ ഇനിയൊരു പദ്ധതിക്കില്ല : എസ്‌ആർഐടി

അതേസമയം, ഒരു വശത്ത് ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉയരുമ്പോഴും എഐ കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ 5 മുതൽ പിഴ ഈടാക്കാനുള്ള തയാറെപ്പിലാണ് മോട്ടോർ വാഹന വകുപ്പ്. എന്നാൽ പിഴ ഈടാക്കുന്ന ജൂൺ 5ന് എല്ലാ എഐ കാമറയ്ക്ക് മുന്നിലും കോൺഗ്രസ്‌ സത്യാഗ്രഹം നടത്തുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.

Also read : എഐ കാമറയിലും കെ ഫോണിലും നടന്നത് ഒരേ രീതിയിലുള്ള അഴിമതി, കൂടുതൽ രേഖകൾ പുറത്ത് വിടും: വിഡി സതീശൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.