തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപിയുടെ നിർദേശം. ബോധപൂർവ്വമായ നരഹത്യക്ക് ഐപിസി 304 പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും മോഡലുമായ വഫ ഫിറോസും ശ്രീറാമിനെതിരെ പൊലീസിന് മൊഴി നല്‍കി. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം - ജാമ്യമില്ലാ കേസ്
ബോധപൂർവ്വമായ നരഹത്യക്ക് ഐപിസി 304 പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനാണ് ഡിജിപിയുടെ നിർദേശം.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപിയുടെ നിർദേശം. ബോധപൂർവ്വമായ നരഹത്യക്ക് ഐപിസി 304 പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും മോഡലുമായ വഫ ഫിറോസും ശ്രീറാമിനെതിരെ പൊലീസിന് മൊഴി നല്‍കി. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
സിഒടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു
രഹസ്യ കേന്ദ്രത്തിലെത്തിച്ച് വാഹനം പരിശോധിക്കുന്നു
കണ്ണൂര്‍: തലശ്ശേരി സിഐ കെ സനല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ വാഹനം കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് വാഹനം പരിശോധിക്കുകയാണ്. എംഎല്‍എ എന്ന ബോര്‍ഡ് വെച്ച കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഷംസീറിന്‍റെ സഹോദരന്‍റെ പേരിലാണ്. നീസിറിനെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് ഈ കാറില്‍ വെച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Conclusion: