ETV Bharat / state

ശ്രീറാം വെങ്കിട്ടരാമനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി - accident

ശ്രീറാമിന് ഓര്‍മക്കുറവുണ്ടെന്നും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും മെഡിക്കല്‍ ബോര്‍ഡ്

ശ്രീറാം വെങ്കിട്ടരാമശ്രീറാം വെങ്കിട്ടരാമശ്രീറാം വെങ്കിട്ടരാമൻ
author img

By

Published : Aug 8, 2019, 4:08 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. മെഡിക്കല്‍ ബോര്‍ഡിന്‍റേതാണ് തീരുമാനം. സ്റ്റെപ്പ് ഡൗണ്‍ ഐസിയുവിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. ശ്രീറാമിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ശ്രീറാമിന് ഓര്‍മക്കുറവുണ്ടെന്നും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ബോര്‍ഡ് പറയുന്നു.

ശ്രീറാമിന്‍റെ കൈക്ക് പരിക്കുള്ളതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ മൂന്ന് ആഴ്‌ചത്തെ വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അതേസമയം ആന്തരിക ക്ഷതങ്ങളില്ലെന്ന് എംആര്‍ഐ സ്‌കാനിങ് ഉള്‍പ്പടെയുള്ള പരിശോധന ഫലങ്ങളില്‍ നിന്നും വ്യക്തമായി. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍റിലായ ശേഷം ഞായറാഴ്‌ചയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചത്.

Intro:മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം. സ്റ്റെപ്പ് ഡൗണ്‍ ഐസിയുവിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.

Body:ശ്രീറാമിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്് . എന്നാല്‍ ശ്രീറാമിന് ഓര്‍മ്മക്കുറവുണ്ടെന്നും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ബോര്‍ഡ് വിലയിരുത്തി. കൈക്ക് പരിക്കുള്ളതായും കണ്ടെത്തി.ഈ സാഹചര്യത്തില്‍ മൂന്ന് ആഴ്ചത്തെ വിശ്രമവും ശ്രീറാമിന് ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. അതേസമയം ആന്തരിക ക്ഷതങ്ങള്‍ ഇല്ലെന്നു എം.ആര്‍ ഐ സ്‌കാനിങ്ങ് ഉള്‍പ്പടെയുള്ള പരിശോധന ഫലങ്ങളില്‍ നിന്നും വ്യക്തമായി. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡിലായ ശേഷം ഞായറാഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് രൂപികരിച്ചാണ് ശ്രീറാമിന്റെ ചികിത്സ ്. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചത്.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.