ETV Bharat / state

നാടകീയതകൾക്ക് അവസാനം; ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് - ജയിൽ

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശ്രീറാം നല്‍കിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ശ്രീറാം വെങ്കിട്ടരാമൻ
author img

By

Published : Aug 4, 2019, 10:39 PM IST

Updated : Aug 5, 2019, 5:58 AM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാര്‍ ഇടിച്ച് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. രണ്ടു മണിക്കൂറോളം തിരുവനന്തപുരം ജില്ലാ ജയിലിന് മുമ്പില്‍ ആംബുലന്‍സില്‍ കിടന്നതിന് ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനമായത്. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് രക്തപരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. ഒമ്പത് മണിക്കൂറോളം വൈകി രക്തം പരിശോധിക്കാന്‍ പൊലീസ് തയ്യറായത് ശ്രീറാമിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം പുറത്ത് വന്നിരിക്കുന്നത്. പരിശോധന ഫലം നാളെ പൊലീസിന് കൈമാറും.

ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക്

പ്രധിഷേധങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. സ്ട്രക്ചറില്‍ കിടത്തി മുഖം മാസ്‌ക് കൊണ്ട് മൂടി ഗുരുതരമായി പരിക്കേറ്റ രോഗിയെപ്പോലെയാണ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് അത്യാധുനിക സംവിധാനങ്ങളുള്ള ആഡംബര ആംബുലന്‍സില്‍ മജിസ്‌ട്രേറ്റിന്‍റെ വഞ്ചിയൂരിലെ വസതിലേക്ക്....

ആംബുലന്‍സില്‍ എത്തിയാണ് ശ്രീറാമിനെ മജിസ്‌ട്രേറ്റ് കണ്ടത്. അപകടത്തില്‍ നട്ടെല്ലിനും സ്‌പൈനല്‍കോഡിനും പരിക്കും കൂടാതെ ഛര്‍ദ്ദിയും ഉണ്ടെന്ന സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ശ്രീറാമിനെ ജില്ലാ ജയിലേക്ക് അയക്കാന്‍ മജിസ്ട്രറ്റ് ഉത്തരവിട്ടു. തുടര്‍ന്ന് പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക്.....

ആറരയോടെ ജയിലിന് മുന്നില്‍ എത്തിച്ച ശ്രീറാമിനെ ജയിലില്‍ പ്രവേശിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. തുടര്‍ന്ന് ജയില്‍ ഡോക്‌ടർക്ക് വേണ്ടിയുള്ള കാത്തരിപ്പ്. എട്ടു മണിയോടെ ഡോക്‌ടർ ആംബുലന്‍സില്‍ എത്തി ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ചു. ശ്രീറാമിനെ ജയിലില്‍ പ്രവേശിപ്പിക്കണമോ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനം പിന്നെയും നീണ്ടു. തുടര്‍ന്ന് 8.45 ഓടെ ശ്രീറാമിനെ മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റാന്‍ തീരുമാനമായി. ഇതോടെയാണ് രണ്ടു മണിക്കൂറോളം നീണ്ട നാടകത്തിന് അവസാനമായത്. ഈ നേരമത്രയും ആഡംബര ആംബുലന്‍സില്‍ സ്ട്രക്‌ചറില്‍ കിടക്കുകയിരുന്നു ശ്രീറാം. തുടര്‍ന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് സെല്ലിലേക്ക് മാറ്റി. റിമാന്‍ഡിലായ ശേഷവും സ്വകാര്യ ആശുപത്രിയില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മുറിയിലെ ശ്രീറാമിന്‍റെ സുഖവാസ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റന്‍ പൊലീസ് തയ്യറായത്. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ കോടതി നാളെ പരിഗണിക്കും.

Intro: മാധ്യമപ്രവര്‍ത്തകനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റി. രണ്ടു മണിക്കുറോളം തിരുവനന്തപുരം ജില്ലാ ജയിലിനു മുന്നില്‍ ആംബുലന്‍സില്‍ കിടന്നതിനു ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനമായത്. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് രക്തപരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. ഒമ്പത് മണിക്കൂറോളം വൈകിയാണ് രക്തം പരിശോധിക്കാന്‍ പോലീസ് തയ്യറായത് ശ്രീറാമിനെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്ന് ആരോപണം ഉയരുന്നതിനിടെയാണ് ഫലം പുറത്ത് വന്നിരിക്കുന്നത്്. പരിശോധന ഫലം നാളെ പോലീസിന് കൈമാറും

Body:പ്രധിഷേധങ്ങള്‍ക്കൊടുവില്‍ വൈകീട്ട് അഞ്ചു മണിയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. സ്ട്രക്ചറില്‍ കിടത്തി മുഖം മാസ്‌ക് കൊണ്ട് മൂടി ഗുരുതരമായി പരിക്കേറ്റ രോഗിയെപ്പോലെയാണ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് അത്യാധുനിക സംവിധാനങ്ങളുള്ള ആഡംബര ആംബുലന്‍സില്‍ മജിസ്‌ട്രേറ്റിന്റെ വഞ്ചിയൂരിലെ വസതിലേക്ക്

ഹോള്‍ഡ് ഹോസ്പിറ്റല്‍

ആംബുലന്‍സില്‍ എത്തിയാണ് ശ്രീറാമിനെ മജിസ്‌ട്രേറ്റ് കണ്ടത്. അപകടത്തില്‍ നട്ടെല്ലിനും സ്‌പൈനല്‍കോഡിനും പരിക്കും ഛര്‍ദ്ദിയും ഉണ്ടെന്ന സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ശ്രീറാമിനെ ജില്ലാ ജയിലേക്ക് അയക്കാന്‍ മജിസ്ട്രറ്റ് ഉത്തരവിട്ടു. തുടര്‍ന്ന് പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക്

ഹോള്‍ഡ് വണ്ടി വരുന്നത്

6.30 ഓടെ ജയിലിനു മുന്നില്‍ എത്തിച്ച ശ്രീറാമിനെ ജയിലില്‍ പ്രവേശിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ക്ക് വേണ്ടിയുള്ള കാത്തരിപ്പ്. എട്ടു മണിയോടെ ഡോക്ടര്‍ ആംബുലന്‍സില്‍ എത്തി ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ചു. ശ്രീറാമിനെ ജയിലില്‍ പ്രവേശിപ്പിക്കണമോ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനം പിന്നെയും നീണ്ടു. തുടര്‍ന്ന് 8.45 ഓടെ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റാന്‍ തീരുമാനമായതോടെയാണ് രണ്ടു മണിക്കൂറോളം നീണ്ട നാടകത്തിന് അവസാനമായത്. ഈ നേരമത്രയും ആഡംബര ആംബുലന്‍സില്‍ സെട്രക്ചറില്‍ കിടക്കുകയിരുന്നു ശ്രീറം. തുടര്‍ന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ശ്രീറം വെങ്കിട്ടരാമനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് സെല്ലിലേക്ക് മാറ്റി. റിമാന്‍ഡിലായ ശേഷവും സ്വകാര്യ ആശുപത്രിയില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മുറിയിലെ ശ്രീറാമിന്റെ സുഖവാസ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റന്‍ പോലീസ് തയ്യറായത്. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ കോടതി നാളെ പരിഗണിക്കും.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Aug 5, 2019, 5:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.