ETV Bharat / state

ശ്രീറാമിനു വേണ്ടി വീണ്ടും ഒത്തുകളിച്ച് ഡോക്‌ടർമാർ - kk shailaja

അപകടം നേരിട്ടു കണ്ട ശ്രീറാം കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്നും മാനസികാരോഗ്യ വിദഗ്‌ദന്‍റെ സേവനം ലഭ്യമാക്കുമെന്നും ഡോക്‌ടർമാർ

ശ്രീറാമിനുവേണ്ടി വീണ്ടും ഒത്തുകളിച്ച് ഡോക്‌ടർമാർ
author img

By

Published : Aug 5, 2019, 5:19 PM IST

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സാധാരണ പരിഗണനയേ നൽകൂ എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുമ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്രീറാമിനായി ഡോക്‌ടർമാരുടെ ഒത്തുകളി. 72 മണിക്കൂർ ശ്രീറാം നിരീക്ഷണത്തിലാണെന്നാണ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിന്‍റെ വിശദീകരണം. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാമെന്നും മാനസികാരോഗ്യ വിദഗ്‌ദന്‍റെ സഹായം ലഭ്യമാക്കുമെന്നും ഡോക്‌ടർമാർ പറയുന്നു.

ജില്ലാ ജയിലിൽ പ്രവേശിപ്പിക്കാതെ മെഡിക്കൽ കോളജ് ആശുപത്രിയുടെ പൊലീസ് സെല്ലിലേക്ക് മാറ്റിയ ശ്രീറാം വെങ്കിട്ടരാമൻ അവിടെ അഞ്ച് മിനിട്ട് പോലും നിന്നില്ല. തുടർന്ന് സർജിക്കൽ ഐസിയുവിലും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലും പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം ഇപ്പോൾ ട്രോമ ഐസിയുവിലാണ്. പുറമേ കാര്യമായ പരിക്കില്ലാത്ത ശ്രീറാമിന് ആന്തരികമായ പരിക്കുണ്ടോ എന്നറിയാനാണ് 72 മണിക്കൂർ നിരീക്ഷണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. അടുത്ത മെഡിക്കൽ ബോർഡ് യോഗം വരെ ശ്രീറാം ആശുപത്രിയിൽ തുടരുമെന്നാണ് സൂചന. അപകടം നേരിട്ടു കണ്ട ശ്രീറാം കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്നും മാനസികാരോഗ്യ വിദഗ്‌ദന്‍റെ സേവനം ലഭ്യമാക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു.

Intro:ശ്രീറാം വെങ്കിട്ടരാമന് സാധാര പരിഗണനയേ നൽകൂ എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്രീറാമിനായി ഡോക്ടർമാരുടെ ഒത്തുകളി. 72 മണിക്കൂർ ശ്രീറാം നിരീക്ഷണത്തിലാണെന്നാണ് സൂപ്രണ്ടിന്റെ നേതൃത്യത്തിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ വിശദീകരണം. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീരാമെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ലഭ്യമാക്കുമെന്നും
ഡോക്ടർമാർ പറയുന്നു.

Body:ജില്ലാ ജയിലിൽ പ്രവേശിപ്പിക്കാതെ മെഡിക്കൽ കോളജ് ആശുപത്രിയുടെ പൊലീസ് സെല്ലിലേക്ക് എത്തിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ ഇവിടെ 5 മിനിട്ട് പോലും കഴിഞ്ഞില്ല. തുടർന്ന് സർജിക്കൽ ഐ സി യുവിലും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലും പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം ഇപ്പോൾ ട്രോമ ഐ സി യു വിലാണ്. പുറമേ കാര്യമായ പരിക്കില്ലാത്ത ശ്രീറാമിന് ആന്തരികമായ പരിക്കുണ്ടോ എന്നറിയാനാണ് 72 മണിക്കൂർ നിരീക്ഷണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത മെഡിക്കൽ ബോർഡ് യോഗം വരെ ശ്രീറാം ആശുപത്രിയിൽ തുടരുമെന്നും ഇവർ അനൗദ്യോഗികമായി വിശദീകരിക്കുന്നു.

Conclusion:അപകടം നേരിട്ടു കണ്ട ശ്രീറാം കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ഡോക്ടർമാർ പറയുന്നു.

etv bharat
thiruvananthapuram.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.