ETV Bharat / state

ശ്രീകാര്യം ചേന്തിയിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ

കൂട്ടാളിയും കൊലക്കേസ് പ്രതിയുമായ ശരത് ലാലിനെ വെട്ടിയ സംഭവത്തിലാണ് മെന്‍റൽ ദീപു എന്നു വിളിക്കുന്ന ദീപു.എസ്.കുമാറിനെ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

sreekaryam goonda arrest  ശ്രീകാര്യം ചേന്തി ഗുണ്ട  ഗുണ്ടാ ആക്രമണം  Goonda attack
ശ്രീകാര്യം ചേന്തിയിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ
author img

By

Published : Sep 12, 2020, 3:38 AM IST

തിരുവനന്തപുരം: പോങ്ങുംമൂട് ചേന്തിയിൽ ഗുണ്ടകൾ തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയായ പോങ്ങുംമുട് സ്വദേശി മെന്‍റൽ ദീപു എന്നു വിളിക്കുന്ന ദീപു.എസ്.കുമാർ(38)നെ ഉൾപ്പെടെ മൂന്ന് പേരെ ശ്രീകാര്യം പൊലീസ് പിടികൂടി. ഒരാഴ്ച്ച മുമ്പ് ചേന്തിയിൽ വച്ച് ശരത് ലാലിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും കല്ലംബള്ളി സ്വദേശിയായ രാജീവിന്‍റെ വീട് ആക്രമിച്ച കേസിലെയും പ്രതികളാണ് ഇവർ.

ശരത് ലാലിനെ വെട്ടിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ദീപുവിന്‍റെ മേൽ ചുമത്തിയത്. വെട്ടേറ്റ ശരത് ലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേന്തിയിൽ വച്ച് ഒരുമിച്ച് ബൈക്കിലെത്തിയ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനെയാണ് കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ദീപു വെട്ടിയത്.

സെപ്‌റ്റംബർ രണ്ടിന് ദീപു കല്ലമ്പള്ളി സ്വദേശിയായ രാജീവിന്‍റെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിനെ തുടർന്നായിരുന്നു അക്രമം. ഇതേ തുടർന്ന് ശ്രീകാര്യം പൊലീസ് ദീപുവിനെതിരെ കേസെടുത്തിരുന്നു. ഇതിൽ പ്രകോപിതനായ ദീപു, കൂട്ടാളി ശരത് ലാലിനെയും കൂട്ടി മാരകായുധങ്ങളുമായി രാജീവിനെ ആക്രമിക്കാൻ ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചേന്തി ഭാഗത്ത് എത്തിയപ്പോൾ തീരുമാനത്തിൽ നിന്ന് ശരത് ലാൽ പിന്മാറി. തുടർന്നുള്ള വാക്കുതർക്കത്തിന് ശേഷം ശരത് ലാൽ ബൈക്കിൽ നിന്ന് ഇറങ്ങി തിരികെ പോകുന്നതിനിടെ ദീപു ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് ശരത്തിനെ വെട്ടുകയായിരുന്നു

കല്ലമ്പള്ളി സ്വദേശി രാജിവിന്‍റെ വീടാക്രമിച്ച കേസിൽ ദീപുവിനോടെപ്പം ഉണ്ടായിരുന്ന പ്രതികളായ അയിരുപ്പാറ സ്വദേശി പ്രശാന്ത് (38) ഉള്ളൂർ സ്വദേശി ചിന്നൻ എന്ന് വിളിക്കുന്ന അനീഷ് (38) എന്നിവരെയും പൊലീസ് പിടികൂടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.